CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 25 Minutes 38 Seconds Ago
Breaking Now

ജനത്തിനെതിരെ സൈന്യത്തെ ഇറക്കിയ ട്രംപിനെ 'പൂട്ടി' അമേരിക്കന്‍ ജനറലുമാര്‍; വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് സൈനികരെ പിന്‍വലിച്ചു; പ്രസിഡന്റിന് എതിരെ പ്രതിഷേധം രൂക്ഷം

പ്രതിഷേധം കൈവിട്ടാല്‍ സൈന്യത്തെ ഇറക്കി നേരിടുമെന്ന ട്രംപിന്റെ ഭീഷണിയാണ് പൊളിഞ്ഞത്‌

അമേരിക്കന്‍ ജനതയുടെ പ്രതിഷേധത്തെ നേരിടാന്‍ സൈന്യത്തെ വിളിച്ച പ്രസിഡന്റ് ട്രംപിന്റെ നടപടി തള്ളി സൈനിക മേധാവികള്‍. വാഷിംഗ്ടണ്‍ ഡി.സിയില്‍ എത്തിച്ച 82-ാം എയര്‍ബോണിലെ നൂറുകണക്കിന് യുദ്ധസജ്ജരായ സൈനികരോട് ഉടന്‍ മടങ്ങാന്‍ രാജ്യത്തിന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മില്ലി ഉത്തരവിട്ടു. നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്ക് പിന്തുണ നല്‍കാനും ശക്തി പ്രകടിപ്പിക്കാനുമാണ് സവിശേഷ യൂണിറ്റിനെ തലസ്ഥാന നഗരത്തില്‍ നിയോഗിച്ച് അറ്റോണി ജനറല്‍ ബില്‍ ബാര്‍ ഉത്തരവിറക്കിയത്. നോര്‍ത്ത് കരോളിന ഫോര്‍ട്ട് ബ്രാഗിലെ ബേസില്‍ നിന്നുള്ള സൈനിക വിഭാഗത്തെയാണ് ട്രംപ് യുഎസില്‍ നടക്കുന്ന പ്രതിഷേധങ്ങളെ തടയാന്‍ ഇറക്കിയത്. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാന്‍ സൈന്യത്തോട് ആര്‍മി ജനറലും, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ആവശ്യപ്പെട്ടിരുന്നു. ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുകയും, പലഭാഗത്തും കൊള്ളയും, കൊള്ളിവെയ്പ്പും നടക്കുകയും ചെയ്‌തെങ്കിലും ഒരു ഘട്ടത്തില്‍ പോലും സൈന്യത്തെ ഇവരെ നേരിടാന്‍ വിളിച്ചില്ല. പ്രതിഷേധം കൈവിട്ടാല്‍ സൈന്യത്തെ ഇറക്കി നേരിടുമെന്ന ട്രംപിന്റെ ഭീഷണിയില്‍ നിന്നും പിന്നോട്ട് പോകാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഫ്‌ളോയ്ഡ് പ്രതിഷേധങ്ങളെ പ്രസിഡന്റ് കൈകാര്യം ചെയ്യുന്ന രീതി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.