CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 17 Seconds Ago
Breaking Now

എന്‍എച്ച്എസ് ഇംഗ്ലണ്ട് സ്റ്റാഫിന് സര്‍ജിക്കല്‍ മാസ്‌ക് നിര്‍ബന്ധമാക്കി; പുതിയ നിയമം ജൂണ്‍ 15 മുതല്‍; ആശുപത്രി സന്ദര്‍ശകരും, ഔട്ട്‌പേഷ്യന്റ്‌സും മുഖാവരണം ധരിച്ചില്ലെങ്കില്‍ പ്രവേശനം നിഷേധിക്കും; എന്‍എച്ച്എസ് ജീവനക്കാരെ രക്ഷിക്കാന്‍ ഇതാണോ മാര്‍ഗ്ഗം?

കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ജൂണ്‍ 15 മുതല്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് സ്റ്റാഫിന് പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും

ആശുപത്രിയില്‍ ജീവനക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കും, ഔട്ട്‌പേഷ്യന്റ്‌സിനും ഫേസ് മാസ്‌ക് നിര്‍ബന്ധമാക്കുന്നു. ജൂണ്‍ 15 മുതല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഈ നിബന്ധന ബാധകമാകുമെന്ന് മാറ്റ് ഹാന്‍കോക് വ്യക്തമാക്കി. മെഡിക്കല്‍, മറ്റ് ജീവനക്കാര്‍ എല്ലാ സമയങ്ങളിലും സര്‍ജിക്കല്‍ മാസ്‌ക് ധരിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ചു. 

ആശുപത്രി സന്ദര്‍ശിക്കുന്നവരും, അപ്പോയിന്റ്‌മെന്റിന് എത്തുന്ന രോഗികളും വീട്ടില്‍ തയ്യാറാക്കിയ മുഖാവരണങ്ങള്‍ ധരിക്കാതെ അകത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹാന്‍കോക് കൂട്ടിച്ചേര്‍ത്തു. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. കൊറോണാവൈറസ് പ്രതിരോധം മൂലം മുടങ്ങിയ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ എന്‍എച്ച്എസ് യൂണിറ്റുകള്‍ പതിയെ തുറക്കുമ്പോള്‍ ആശുപത്രി ജോലിക്കാരെ സംരക്ഷിക്കാന്‍ ഇത് ആവശ്യമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.

'രാജ്യത്തെ എന്‍എച്ച്എസ് പുനരാരംഭിക്കുമ്പോള്‍ ജീവനക്കാര്‍, രോഗികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കിടയില്‍ വൈറസ് പടരുന്നത് തടയേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ ആശുപത്രി സന്ദര്‍ശകരും, ഔട്ട്‌പേഷ്യന്റ്‌സും മുഖാവരണം ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നു. ആശുപത്രിയില്‍ ക്ലിനിക്കല്‍ കാര്യങ്ങളിലും, അല്ലാതെയും ജോലി ചെയ്യുന്നവര്‍ക്ക് കൊറോണ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്', ഹാന്‍കോക് ചൂണ്ടിക്കാണിച്ചു. 

ഈ ഘട്ടത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ജൂണ്‍ 15 മുതല്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് സ്റ്റാഫിന് പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും. കൂടാതെ എല്ലാ ആശുപത്രി ജീവനക്കാരും ടൈപ്പ് വണ്‍ അല്ലെങ്കില്‍ ടു സര്‍ജിക്കല്‍ മാസ്‌ക് ധരിക്കണം. ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിലും, ഫ്രണ്ട്‌ലൈന്‍ ഡ്യൂട്ടിയിലും മാത്രമല്ല എല്ലാ സമയത്തും മാസ്‌ക് ധരിച്ചിരിക്കണം. ജോലി സ്ഥലത്തെ കൊവിഡ് സുരക്ഷിത പ്രദേശങ്ങളില്‍ ഒഴിച്ച് എല്ലായിടത്തും ഇത് നടപ്പാക്കണം, മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.