Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്ന് തിരിതെളിയിക്കും; കുട്ടികള്‍ക്കുള്ള ആദ്യ പ്രാക്ടീസ് ടെസ്റ്റ് ഇന്ന് എട്ടു മണി മുതല്‍

വൈകുന്നേരം 7 .45 ന് പിതാവ് ഔദ്യോഗികമായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഇന്ന് തിരി തെളിയിക്കും .   വൈകുന്നേരം 7 .45 ന്  പിതാവ് ഔദ്യോഗികമായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും  . തുടര്‍ന്ന് ബഹുമാനപെട്ട പ്രോട്ടോസിഞ്ചെല്ലൂസ് ആന്റണി ചുണ്ടലിക്കാട്ട് അച്ചനും  വികാരി ജനറല്‍ ബഹുമാനപെട്ട ജിനോ അരീക്കാട്ട് അച്ചനും കുട്ടികള്‍ക്കായുള്ള സന്ദേശം നല്‍കും . രൂപതയുടെ ഫേസ്ബുക് പേജിലും യു ട്യൂബ് ചാനലിലും  തത്സമയം കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഓര്‍ഡിനേറ്റര്‍ ആന്റണി മാത്യു അറിയിച്ചു . താഴെ കാണുന്ന യുട്യൂബ്‌ ലിങ്ക് ക്ലിക്ക് ചെയ്യുക.

https://youtu.be/5iUlNwZYtI 

ഉദ്ഘാടന ചടങ്ങുകള്‍ മാഗ്‌ന വിഷന്‍ ടിവി യില്‍ തത്സമയം സംപ്രഷണം ചെയ്യും. ആയിരത്തിഅഞ്ഞൂറിലധികം കുട്ടികളാണ് ഇന്ന് നടക്കുന്ന പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കുക. വൈകുന്നേരം എട്ടുമണി മുതല്‍ കുട്ടികള്‍ക്ക് പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കും . മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള യൂസര്‍ നൈമും പാസ്‌വേര്‍ഡും ഇതിനോടകം അയച്ചുകഴിഞ്ഞു . മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടങ്ങിയ യൂസര്‍ മനുവേലും കുട്ടികള്‍ക്ക് ഈമെയിലിനോടൊപ്പം അയച്ചിട്ടുണ്ട് .

ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. ജൂണ്‍ 10 ആണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി. ജൂണ്‍ ആറാം തിയതിക്ക് മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പത്തിന്  നടക്കുന്ന പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കും. ജൂണ്‍ 13 മുതല്‍ ആദ്യ റൌണ്ട് മത്സരങ്ങള്‍ ആരംഭിക്കും .

ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ ഓണ്‍ലൈന്‍ മത്സരത്തിന് ഇതിനോടകം ആയിരത്തിഅഞ്ഞൂറിലധികം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതായി രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ജോര്‍ജ് എട്ടുപറ  അച്ചന്‍ അറിയിച്ചു. മൂന്ന് ഏജ് ഗ്രൂപ്പുകളായിട്ടാണ് മത്സരങ്ങള്‍ നടത്തുക . ഓരോ ഗ്രൂപ്പിലുമുള്ള കുട്ടികള്‍ക്കുള്ള ബൈബിള്‍ ടോപിക്‌സ് രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട് . ജൂണ്‍ 6 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഓഗസ്റ്റ് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീരകരിച്ചിരിക്കുന്നത് .

നാല് ആഴ്ചകള്‍ നീളുന്ന ആദ്യ റൗണ്ടില്‍ ആദ്യ ആഴ്ചത്തെ മത്സരങ്ങള്‍ ടെസ്റ്റ് പ്രാക്ടീസ് ആണ് . ജൂണ്‍ 10 ന് ഒരു ടെസ്റ്റ് പ്രാക്ടിസിനുള്ള അവസരം കൂടി കുട്ടികള്‍ക്ക് നല്‍കുന്നതായിരിക്കും .എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങള്‍ നടത്തുക . ആഗസ്റ്റ് 29 തിന് ഫൈനല്‍ മത്സരം നടത്തും .

ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു . ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് പി .ആര്‍. ഓ. ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു   മത്സരത്തില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഈ website ക്ലിക്ക് ചെയ്യുക. http://smegbbiblekalotsavam.com/?page_id=595.

ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരത്തിന് പേര് നിര്‍ദേശ്ശിക്കാന്‍ അവസരം . ബൈബിള്‍ ബന്ധിതമായ സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത് .പേരുകള്‍ നിര്‍ദേശിക്കേണ്ട അവസാന തിയതി ജൂണ്‍ 10 ന് ആയിരിക്കും.പങ്കെടുക്കുന്നവര്‍ അവരുടെ മുഴുവന്‍ പേര് , മിഷന്‍/ ഇടവക എന്നിവ കൃത്യമായി ചേര്‍ത്തിരിക്കണം . മത്സരത്തോടൊപ്പം നിങ്ങള്‍ തിരെഞ്ഞെടുത്ത പേരിന്റെ അര്‍ത്ഥം തിരഞ്ഞെടുക്കാനുള്ള കാരണം ബിബ്ലിക്കല്‍ പ്രസക്തി എന്നിവ ചുരുങ്ങിയ വാക്കുകളില്‍ പ്രതിപാധിച്ചിരിക്കണം . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം .

നിങ്ങളുടെ മത്സരങ്ങള്‍ bibleapostolate@csmegb.org എന്ന ഇമെയിലില്‍ അയക്കുക ഈമെയിലില്‍ സബ്‌ജെക്ട് csmegbonline Bible quiz എന്ന് ചേര്‍ത്തിരിക്കണം .

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.