CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 15 Seconds Ago
Breaking Now

സുവാറ ബൈബിള്‍ ക്വിസ് ആദ്യ റൗണ്ടില്‍ പതിനഞ്ചു കൂട്ടികള്‍ പ്രഥമ സ്ഥാനം കരസ്ഥമാക്കി ; മത്സരത്തിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ശനിയാഴ്ച മുതല്‍

ആദ്യ റൗണ്ടിലെ മൂന്ന് മത്സരങ്ങളുടെയും മാര്‍ക്കുകള്‍കൂട്ടി അതിന്റെ അടിസ്ഥാനത്തിലാണ് പ്രഥമ സ്ഥാനം കിട്ടിയവരെ കണ്ടെത്തിയത്

പ്രെസ്റ്റന്‍ .സുവാറ ബൈബിള്‍ ക്വിസ് 2020 മത്സരത്തിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഈ ശനിയാഴ്ച മുതല്‍ ആരംഭിക്കും. ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയപ്പോള്‍ പതിനഞ്ചു കുട്ടികള്‍ പ്രഥമസ്ഥാനം കരസ്ഥമാക്കിയാതായി രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ജോര്‍ജ് ഏട്ടുപറയില്‍ അച്ചന്‍ അറിയിച്ചു. 

ആദ്യ റൗണ്ടിലെ മൂന്ന് മത്സരങ്ങളുടെയും മാര്‍ക്കുകള്‍കൂട്ടി അതിന്റെ അടിസ്ഥാനത്തിലാണ് പ്രഥമ സ്ഥാനം കിട്ടിയവരെ കണ്ടെത്തിയത് . എയ്ജ് ഗ്രൂപ്പ് 8 10 ല്‍ ആറു കുട്ടികളും എയ്ജ് ഗ്രൂപ്പ് 11  13  ല്‍ ഏഴു കുട്ടികളും എയ്ജ് ഗ്രൂപ്പ് 14  17 ല്‍  രണ്ടു കുട്ടികളും പ്രഥമസ്ഥാനത്ത് എത്തി .മത്സരഫലങ്ങള്‍ ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . http://smegbbiblekalotsavam.com/wpcontent/uploads/2020/06/ToppersListRound1.pdf രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത ആദ്യ റൗണ്ട് മത്സരത്തില്‍ എഴുപത്തിയഞ്ച് ശതമാനം കുട്ടികള്‍ മൂന്നു മത്സരങ്ങളുടെയും മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് യോഗ്യത നേടി.

സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.   ആദ്യ റൗണ്ടില്‍ മത്സരിച്ച എല്ലാ കുട്ടികള്‍ക്കും ആശംസകളും രണ്ടാം റൗണ്ട് മത്സരത്തിലേക്ക് യോഗ്യത നേടിയ കുട്ടികള്‍ക്ക് അഭിനന്ദനങ്ങളും അറിയിക്കുന്നതായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് ടീം അറിയിച്ച തായി ഓണ്‍ലൈന്‍ ക്വിസ് പി ആര്‍ ഓ , ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

 

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.