CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 14 Minutes 49 Seconds Ago
Breaking Now

മുന്‍നിര നായികമാര്‍ ആദ്യകാലത്ത് തന്റെ നായികയാകാന്‍ തയ്യാറായില്ലെന്ന് സുരാജ്

ആദ്യ കാലത്ത് തന്റെ നായികയായി അഭിനയിക്കാന്‍ മലയാളത്തിലെ ചില മുന്‍നിര നായികമാര്‍ തയ്യാറായിരുന്നില്ലെന്ന് സുരാജ് വെഞ്ഞാറമൂട് . ' പല മുന്‍നിര നായികമാരും ആദ്യകാലങ്ങളില്‍ എന്റെ നായിക ആകാന്‍ തയ്യാറായില്ല. അതെനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. കാരണം ഞാന്‍ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല' ഒരു അഭിമുഖത്തില്‍ സുരാജ് പറഞ്ഞു.

പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ സുരാജിനെ തേടി ദേശീയ അവാര്‍ഡ് വന്നപ്പോള്‍  സുരാജിന് എങ്ങനെ അവാര്‍ഡ് കിട്ടിയെന്ന് കരുതിയിരുന്നവരും അന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.  അതേക്കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകള്‍ സുരാജ് ഇന്നും ഓര്‍ക്കുന്നു. 'ഡേയ് ഈ ദേശീയ അവാര്‍ഡിന് വിലയുണ്ട് കേട്ടാ. ഇത് സത്യസന്ധമായ ദേശീയ അവാര്‍ഡാണ്. നീ അഭിനയിച്ചതിന് കിട്ടിയത്. നിനക്ക് മലയാളം പോലും ശരിക്കും അറിയില്ല, പിന്നെ ഏത് ഭാഷയില്‍ അവരുടെ എടുത്ത് പോയി വിലപേശും, അതുകൊണ്ട് കാശ് കൊടുത്ത് വാങ്ങിക്കാന്‍ പറ്റിലല്ലോ'

എന്നാല്‍ ആക്ഷന്‍ ഹീറോ ബിജു ഇറങ്ങിയതോടെ പലരുടേയും സംശയം മാറി. അതുവരെ ചിരിപ്പിച്ച സുരാജ് മലയാളിയെ കരയിപ്പിച്ചു. 'അങ്ങനെയിരുന്നപ്പോഴാണ് ആക്ഷന്‍ ഹീറോ ബിജു വരുന്നത്. അത് കണ്ടതോടെ പ്രേക്ഷകര്‍ പറഞ്ഞു സുരാജിന് ദേശീയ പുരസ്‌കാരം വെറുതെ കിട്ടിയതല്ലെന്ന്. അത് എനിക്ക് ഏറെ സന്തോഷം നല്‍കി. പുതിയ ഉത്തരവാദിത്തവും. അതിന് ശേഷം നല്ല കുറേ ക്യാരക്ടര്‍ റോളുകള്‍ ചെയ്യാനായി' സുരാജ് വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.