CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 24 Minutes 39 Seconds Ago
Breaking Now

പൈലറ്റുമാരുടെ യോഗ്യതയില്‍ സംശയം ; പാകിസ്താന്‍ എയര്‍ലൈനിന് വിലക്കുമായി യുഎസ്

കഴിഞ്ഞ മാസം നിരവധി പൈലറ്റുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി ചെയ്യുന്നതെന്ന് പാകിസ്താന്‍ കണ്ടെത്തി.

യുഎസിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നതിന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈനിന് വിലക്ക്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. പൈലറ്റുമാരുടെ യോഗ്യതയില്‍ സംശയമുള്ളതിനാലാണ് വിലക്കെന്നും യുഎസ് വിശദീകരിച്ചു.

ജൂലൈ 1ന് പാക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് യുഎസ് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം നിരവധി പൈലറ്റുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി ചെയ്യുന്നതെന്ന് പാകിസ്താന്‍ കണ്ടെത്തി. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈസന്‍സിന് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേ കുറിച്ച് പ്രതികരിക്കാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. വിലക്ക് സംബന്ധിച്ച വാര്‍ത്ത ജിയോ ടിവി സ്ഥിരീകരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.