CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 49 Minutes 24 Seconds Ago
Breaking Now

എന്‍എച്ച്എസിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഒരുങ്ങി ബോറിസ്; കൊറോണയ്ക്കിടെ ഹെല്‍ത്ത് സര്‍വ്വീസിന്റെ കൈവിട്ട് കളി സര്‍ക്കാരിന് നാണക്കേടായി; എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവിന് വിലങ്ങിടും; അധികാരം ഹെല്‍ത്ത് സെക്രട്ടറിയിലേക്ക്?

എന്തെങ്കിലും ചെയ്യാന്‍ സൈമണ്‍ സ്റ്റീവന്‍സിന്റെ കാലുപിടിക്കുന്നത് ഒഴിവാക്കുകയാണ് പ്രധാനമന്ത്രിക്ക് മുന്നിലുള്ള നിര്‍ദ്ദേശങ്ങളില്‍ പ്രധാനം

കൊറോണാവൈറസ് പോരാട്ടത്തിനിടെ പഠിച്ച പാഠങ്ങളുടെ ഭാഗമായി എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ വമ്പിച്ച അധികാരക്കൈമാറ്റം നടത്താന്‍ പദ്ധതിയിട്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മഹാമാരിക്ക് ഇടയില്‍ ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് നിര്‍വ്വഹിച്ച റോളില്‍ രോഷാകുലരായാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍എച്ച്എസില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൈക്കലാക്കാന്‍ വഴിയൊരുക്കുന്ന പദ്ധതികളുമായി മുന്നോട്ട് വരാനാണ് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒപ്പം ഒരു ടാസ്‌ക് ഫോഴ്‌സിനെ പ്രധാനമന്ത്രി നിയോഗിച്ചു. 2012-ല്‍ കൈവിട്ട അധികാരം തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. 

ഡൗണിംഗ് സ്ട്രീറ്റ്, ട്രെഷറി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ എന്നിവിടങ്ങളിലെ സീനിയര്‍ സിവില്‍ സെര്‍വ്വന്റ്‌സും, അഡൈ്വസേഴ്‌സും ഉള്‍പ്പെടുന്നതാണ് ടാസ്‌ക് ഫോഴ്‌സ്. വൈറസിന് എതിരായ പോരാട്ടത്തില്‍ സ്റ്റീവന്‍സിന്റെ പങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു, പ്രത്യേകിച്ച് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകിന്റെ ഭാഗത്ത് നിന്നും. ഹെല്‍ത്ത് സര്‍വ്വീസ് നടത്തിപ്പില്‍ സ്റ്റീവന്‍സിന് കൂടുതല്‍ ഉത്തരവാദിത്വം തലയില്‍ ഏല്‍പ്പിക്കുന്നതിനൊപ്പം, അധികാരം ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നീക്കുന്നതാകും മാറ്റങ്ങള്‍.

എന്‍എച്ച്എസിലെ വെയ്റ്റിംഗ് ടൈം വര്‍ദ്ധിക്കുന്നതും, സാമ്പത്തിക അവസ്ഥ മോശമാകുന്നതും സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ അധികാരങ്ങള്‍ കുറച്ച്, നിര്‍ദ്ദേശങ്ങള്‍ ഹെല്‍ത്ത് സെക്രട്ടറിക്ക് നല്‍കാന്‍ കഴിയുന്ന തരത്തില്‍, എന്തെങ്കിലും ചെയ്യാന്‍ സൈമണ്‍ സ്റ്റീവന്‍സിന്റെ കാലുപിടിക്കുന്നത് ഒഴിവാക്കുകയാണ് പ്രധാനമന്ത്രിക്ക് മുന്നിലുള്ള നിര്‍ദ്ദേശങ്ങളെ ഒരു ശ്രോതസ്സിനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. തന്റെ അധികാരങ്ങള്‍ തീരെ കുറവാണെന്നത് മാറ്റ് ഹാന്‍കോകിനെ ചൊടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്, റിപ്പോര്‍ട്ട് പറയുന്നു. 

ഉയര്‍ന്ന ഫണ്ടിംഗ് നല്‍കിയിട്ടും ബജറ്റുകള്‍ സന്തുലിതമാക്കി വെയ്ക്കാന്‍ പല ആശുപത്രികള്‍ക്കും സാധിക്കുന്നില്ലെന്നത് ട്രെഷറിക്ക് തലവേദനയാണ്. കൂടാതെ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നതും ഇവര്‍ ആശങ്കയോടെയാണ് കാണുന്നത്. മഹാമാരിക്ക് ഇടയില്‍ രോഗികളുടെയും, എന്‍എച്ച്എസ് സ്റ്റാഫിന്റെയും ടെസ്റ്റിംഗ്, പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റിന്റെ ലഭ്യതക്കുറവ് എന്നിവ മൂലം എന്‍എച്ച്എസ് ഇംഗ്ലണ്ടും, സര്‍ക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. സ്റ്റീവന്‍സ് മറഞ്ഞുനില്‍ക്കുകയും, സഹായകരമായ നിലയില്‍ ഉത്തരവാദിത്വം നിര്‍വ്വഹിച്ചില്ലെന്നുമാണ് വിമര്‍ശനം. ഇതിന് പിന്നാലെയാണ് ടാസ്‌ക് ഫോഴ്‌സ് വരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.