CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 36 Seconds Ago
Breaking Now

ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ എന്‍എച്ച്എസ് നഴ്‌സിനൊരു വീഡിയോ കോള്‍; തേടിയെത്തിയത് 3 മില്ല്യണ്‍ ലോട്ടറി അടിച്ചെന്ന വാര്‍ത്ത; ഭാഗ്യദേവത കടാക്ഷിച്ചത് റോയല്‍ ബെര്‍ക്ഷയര്‍ ഹോസ്പിറ്റല്‍ സീനിയര്‍ നഴ്‌സിനെ

ആമിയുടെ ജന്മദിനമായതിനാല്‍ ചെറിയ ആഘോഷത്തിന് പദ്ധതിയിട്ട് ഇരിക്കുമ്പോഴാണ് ജീവിതം മാറ്റിമറിക്കുന്ന തുക ഇവരിലേക്ക് വന്നുചേര്‍ന്നത്

ജീവിതത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന സന്തോഷം ഡ്യൂട്ടിക്കിടയില്‍ ഏറ്റുവാങ്ങി ഒരു എന്‍എച്ച്എസ് നഴ്‌സ്. ഡ്യൂട്ടി ചെയ്യുന്നതിടയില്‍ വീഡിയോ കോള്‍ വഴിയാണ് 3 മില്ല്യണ്‍ പൗണ്ടിന്റെ പീപ്പിള്‍സ് പോസ്റ്റ്‌കോഡ് ലോട്ടറിയുടെ ഒരു പങ്കിന് തനിക്ക് അര്‍ഹത ലഭിച്ചതായ വാര്‍ത്ത റോയല്‍ ബെര്‍ക്ഷയര്‍ ഹോസ്പിറ്റല്‍ സീനിയര്‍ നഴ്‌സിനെ തേടിയെത്തിയത്. ഡ്യൂട്ടിക്കിടയില്‍ ഇടവേള എടുത്തപ്പോഴാണ് ജന്മദിനം ആഘോഷിക്കുകയായിരുന്ന ഭാര്യ ആമിയും, പോസ്റ്റ് കോഡ് ലോട്ടറി അംബാസിഡര്‍ ജെഫ് ബ്രാസിയറും 38-കാരനായ ഡാന്‍ എല്ലിസിനെ വിളിച്ചത്. 

ആമി ഒറ്റയ്ക്ക് കേള്‍ക്കേണ്ട സന്തോഷ വാര്‍ത്ത പുറത്തുവരുന്ന സമയത്ത് ഡാന്‍ ലോഗിന്‍ ചെയ്തതോടെയാണ് ഭാഗ്യദേവത തങ്ങളുടെ പോക്കറ്റിലേക്ക് വന്നുകയറിയത് ഇരുവരും തിരിച്ചറിഞ്ഞത്. ഇവരുടെ കൈയിലുള്ള ടിക്കറ്റിന് 199,727 പൗണ്ട് സമ്മാനമാണ് ലഭിച്ചത്. അതിന്റെ അത്ഭുതം എന്‍എച്ച്എസ് നഴ്‌സിന് മറച്ചുവെയ്ക്കാന്‍ കഴിഞ്ഞില്ല. 'ഇത് അതിശയകരമാണ്. ഇത്രയും പണം വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ചാരിറ്റികള്‍ക്ക് സംഭാവന ചെയ്യാന്‍ ഒരു വഴി നോക്കി ഇരിക്കുകയായിരുന്നു', ഡാന്‍ പ്രതികരിച്ചു. 

ആമിയുടെ ജന്മദിനമായതിനാല്‍ ചെറിയ ആഘോഷത്തിന് പദ്ധതിയിട്ട് ഇരിക്കുമ്പോഴാണ് ജീവിതം മാറ്റിമറിക്കുന്ന തുക ഇവരിലേക്ക് വന്നുചേര്‍ന്നത്. എല്ലാവര്‍ക്കുമായി പാര്‍ട്ടി നടത്താനും, സ്‌പെയിനിലുള്ള മാതാപിതാക്കളെ കാണാന്‍ പോകാനുമാണ് ഇവരുടെ പദ്ധതി. 8 മാസം പ്രായമായ മകള്‍ മിയയ്‌ക്കൊപ്പം വീട്ടില്‍ ഇരിക്കുമ്പോഴാണ് ആമിയ്ക്ക് ലോട്ടറി അടിച്ച വിവരം അറിയിച്ചുള്ള കോള്‍ ലഭിക്കുന്നത്. റീഡിംഗില്‍ 3 മില്ല്യണ്‍ പൗണ്ടിന്റെ സമ്മാനം പങ്കിടുന്ന 697 പേരിലാണ് ഡാനും ഉള്‍പ്പെട്ടത്. ഇവരുടെ പോസ്റ്റ്‌കോഡ് സെക്ടര്‍ ആര്‍ജി2 8 ആണ് പീപ്പിള്‍സ് പോസ്റ്റ്‌കോഡ് ലോട്ടറിയുടെ പോസ്റ്റ്‌കോഡ് മില്ല്യണ്‍സ് സമ്മാനം കരസ്ഥമാക്കിയത്. 

പ്രതിമാസം 10 പൗണ്ടാണ് ലോട്ടറിക്ക് ചെലവ്. ഓരോ ടിക്കറ്റിലെയും 32% ശതമാനം ചാരിറ്റികള്‍ക്ക് കൈമാറും. എന്‍എച്ച്എസ് ജീവനക്കാര്‍ ഏറെ സമ്മര്‍ദവും, വിഷമങ്ങളും നേരിടുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടെയാണ് എന്‍എച്ച്എസ് സീനിയര്‍ നഴ്‌സിനെ ഈ സന്തോഷം തേടിയെത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.