CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 34 Minutes 10 Seconds Ago
Breaking Now

സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍; കൂപ്പേഴ്‌സിന് നോട്ടീസ് അയച്ചു

പിഡബ്ല്യുസി വിശദീകരണം നല്‍കിയാലും സര്‍ക്കാര്‍ അത് അംഗീകരിക്കാന്‍ സാധ്യതയില്ല.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ല്യുസി) ഒഴിവാക്കുന്നു. പൊലീസിന് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.  സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സ്‌പേസ് പാ!ര്‍ക്കുമായി ബന്ധപ്പെട്ട പ്രോജക്ടില്‍ നിയമിച്ചതില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) നല്‍കിയ വിശദീകരണത്തില്‍ കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് അതൃപ്തി രേഖപ്പെടുത്തി. സ്വപ്നയെ എങ്ങനെയാണ് നിയമിച്ചതെന്നും, അവരുടെ യോഗ്യതയടക്കം പരിശോധിച്ചതെങ്ങനെയെന്നും കാണിച്ച് പിഡബ്ല്യുസി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പിഡബ്ല്യുസിക്ക് കെഎസ്‌ഐടിഎല്‍ ലീഗല്‍ നോട്ടീസും നല്‍കി. കരാറിന്റെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് നോട്ടീസ്. ഇതില്‍ പിഡബ്ല്യുസി വിശദീകരണം നല്‍കിയാലും സര്‍ക്കാര്‍ അത് അംഗീകരിക്കാന്‍ സാധ്യതയില്ല.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലുള്ള സ്‌പേസ് പാര്‍ക്ക് പദ്ധതിയിലേക്കു നിര്‍ദേശിച്ചത് കണ്‍സല്‍റ്റന്റായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ആണെന്ന് സ്‌പേസ് പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സ്വപ്ന ഐടി വകുപ്പ് ജീവനക്കാരിയല്ലെന്നും പദ്ധതി നടത്തിപ്പിനുള്ള പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലെ (പിഎംയു) കണ്‍സല്‍റ്റന്റ് ആണെന്നുമായിരുന്നു വകുപ്പിന്റെ വിശദീകരണം.

ഒരു വര്‍ഷത്തെ കരാറായതിനാല്‍ പിഡബ്ല്യുസി സ്വന്തം ജീവനക്കാരെ നിയോഗിക്കുന്നതിനു പകരം മൂന്നാമതൊരു ഏജന്‍സിയായ വിഷന്‍ ടെക്‌നോളജീസ് വഴിയാണ് സ്വപ്നയെ സ്‌പേസ് പാര്‍ക്ക് പദ്ധതിയിലേക്കു കൊണ്ടുവരുന്നത്. ബഹിരാകാശ സാങ്കേതികവിദ്യയില്‍ ഗവേഷണം, വ്യവസായം എന്നിവയ്ക്കായി പള്ളിപ്പുറത്തെ നോളജ് സിറ്റിയില്‍ വരുന്ന സ്‌പേസ് പാര്‍ക്ക് പദ്ധതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും രാജ്യാന്തര നിക്ഷേപക ബന്ധങ്ങള്‍ കൊണ്ടുവരികയുമായിരുന്നു സ്വപ്നയുടെ ചുമതല. സ്‌പേസ് പാര്‍ക്കിനു മാത്രമായി നിലവില്‍ ജീവനക്കാരില്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.