CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 27 Seconds Ago
Breaking Now

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; ആലപ്പുഴയില്‍ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മരണം 31 ആയി

കോവിഡ് പോസിറ്റീവ് ആണെന്ന പരിശോധനാഫലം ലഭിച്ച ഉടന്‍ തന്നെ നസീറിനെ ചികില്‍സിച്ച ഡോക്ടര്‍മാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴയില്‍ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്. ജൂലൈ ആദ്യ ആഴ്ചയാണ് ഇദ്ദേഹം സൗദിയില്‍ നിന്നും നാട്ടിലെത്തിയത്. അര്‍ബുദരേഗത്തിന് ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരുന്നു. ഇതിനുശേഷം വീട്ടിലെത്തി. അതിനുശേഷം തുടര്‍ചികില്‍സയ്ക്കായാണ് വണ്ടാനം മെഡിക്കല്‍ കോളജിലെത്തിയത്.

എന്നാല്‍ മെഡിക്കല്‍ കോളജില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെ നസീര്‍ മരിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാത്രി വൈകിയാണ് പരിശോധനാഫലം വന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി.

കോവിഡ് പോസിറ്റീവ് ആണെന്ന പരിശോധനാഫലം ലഭിച്ച ഉടന്‍ തന്നെ നസീറിനെ ചികില്‍സിച്ച ഡോക്ടര്‍മാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. നസീറിന്റെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.