CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 25 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിൻ്റെ സണ്‍ഡേ സ്‌കൂൾ ആനുവല്‍ഡേ -വിര്‍ച്ച്വല്‍ സെലിബ്രേഷന്‍ ഇന്ന് ഉച്ചക്ക് 2 മണി മുതൽ...

ആഘോഷപരിപാടികൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് എസ്ടിഎസ്എംസിസിയുടെ യൂട്യൂബ് ചാനലില്‍ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു.

യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വേദപാഠ വിദ്യാര്‍ത്ഥികളുടെ ആനുവല്‍ ഡേ- വിര്‍ച്വല്‍ സെലിബ്രേഷന്‍ ജൂലൈ 26 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് എസ്ടിഎസ്എംസിസിയുടെ യൂട്യൂബ് ചാനലില്‍ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു.

എല്ലാ വര്‍ഷത്തേതു പോലെ കുട്ടികള്‍ക്ക് നേരിട്ടു പങ്കെടുക്കുവാന്‍ സാധിക്കില്ലെങ്കിലും അതിന്റെ തീക്ഷ്ണതയ്ക്ക് അല്‍പ്പം പോലും മങ്ങലേല്‍ക്കാതെയാണ് പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം ഭവനങ്ങള്‍ സ്റ്റേജുകള്‍ ആക്കി ബ്രിസ്റ്റോളിലെ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടത്തുന്നു.കൂട്ടായ്മയുടെ ഈ ആഘോഷങ്ങളിലേക്ക് ...വിശ്വാസ പ്രഘോഷണത്തിൻ്റെ എന്നും ഓര്‍മ്മിക്കാന്‍ ഉതകുന്ന നല്ല നിമിഷങ്ങളിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസി മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് CST അറിയിച്ചു.

വാർത്ത: സിസ്റ്റർ ലീന മേരി 




കൂടുതല്‍വാര്‍ത്തകള്‍.