CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 19 Minutes 15 Seconds Ago
Breaking Now

വിജയ് യേശുദാസിന്റെ ശബ്ദസൗകുമാര്യത്തില്‍ ഇതള്‍ വിരിയുന്ന 'ഇന്ദീവരം'; അനാമിക കെന്റ് യുകെ അണിയിച്ചൊരുക്കിയ ആല്‍ബത്തിന് വന്‍ സ്വീകാര്യത

യുകെയില്‍ നിന്നുള്ള സംഗീത ആല്‍ബം നിര്‍മാതാക്കളായ അനാമിക കെന്റിന്റെ രണ്ടാമത്തെ ആല്‍ബമായ 'ഇന്ദീവരം' ആസ്വാദകഹൃദയങ്ങളില്‍ ഇടം പിടിക്കുന്നു. പ്രണയം തുളുമ്പുന്ന അപൂര്‍വങ്ങളായ ആര്‍ദ്രഗാനങ്ങള്‍ അടങ്ങിയ ഈ ആല്‍ബത്തിലെ ആദ്യഗാനം വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഗര്‍ഷോം ടിവിയാണ് ഇന്ദീവരം റിലീസ് ചെയ്തത്. 

'വെണ്‍നൂലുപോലെയീ രാമഴ.. ' എന്നു തുടങ്ങുന്ന ആദ്യഗാനത്തിന് ടിവിയിലും സോഷ്യല്‍ മീഡിയയിലുമായി അപ്രതീക്ഷിതമായ സ്വീകാര്യതയാണ് ലഭിച്ചത്. വിജയ് യേശുദാസിന്റെ അനന്യമായ ശബ്ദമാധുരിയാല്‍ ശ്രദ്ധേയമായ ഈ ഗാനം സംഗീതപ്രേമികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. 

യുകെയില്‍ നിന്നുള്ള എഴുത്തുകാരിയും കവയിത്രിയുമായ ബീന റോയ് ആണ് ഈ ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും രചിച്ചിരിക്കുന്നത്.  കാവ്യരസപ്രധാനമായ നിരവധി കവിതകളും കവിതാസമാഹാരങ്ങളും സാഹിത്യലോകത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയാണ് യുകെയില്‍ ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന ഈ സാഹിത്യകാരി. 

മലയാളസംഗീത ലോകത്ത് സുപരിചിതനായ സംഗീത സംവിധായകനും സംഗീതാദ്ധ്യാപകനുമായ ശ്രീ. പ്രസാദ് എന്‍ എ യുടെ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഗാനമാണ്  ഇന്ദീവരത്തിലെ ഈ ഗാനം. ഈ ആല്‍ബത്തിലെ മറ്റു ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നിരിക്കുന്നത് ഈ സംഗീതജ്ഞന്‍ തന്നെയാണ്. 

പ്രണയം തുളുമ്പുന്ന വരികളും ഹൃദ്യമായ ഈണവും ശ്രുതിമധുരമായ ആലാപനവും ഈ ഗാനത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. എക്കാലവും ഓര്‍മ്മിച്ചിരിക്കേണ്ട ഗാനങ്ങളുടെ പട്ടികയില്‍ ഈ സൃഷ്ടിയും ഇടം പിടിക്കും എന്നതില്‍ സംശയമില്ല.  'ഇന്ദീവരത്തിലെ' അടുത്ത ഗാനം ജൂലൈ 31 വെള്ളിയാഴ്ച വൈകിട്ട് 7.30 (UK  TIME ) ന് ഗര്‍ഷോം ടിവിയില്‍ റിലീസ് ചെയ്യുന്നു. ആദ്യഗാനത്തിന് പ്രേക്ഷകര്‍ നല്‍കിയ വലിയ സ്വീകരണത്തിനും പിന്തുണക്കും അനാമിക കെന്റിന്റെ നിര്‍മാതാക്കള്‍ നന്ദി അറിയിച്ചു.

വെണ്‍നൂലുപോലെയീ രാമഴ.. ' ഗാനം കേള്‍ക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

 




കൂടുതല്‍വാര്‍ത്തകള്‍.