CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 58 Minutes 7 Seconds Ago
Breaking Now

കോവിഡ് വാക്‌സിന്‍ നടപടികള്‍ ഒക്ടോബറോടെ പൂര്‍ത്തിയാക്കാന്‍ റഷ്യ ; ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കും

വാക്‌സിന് ഈ മാസം അധികൃതര്‍ അന്തിമ അനുമതി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബറോടെ വാക്‌സിന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനൊരുങ്ങി റഷ്യ. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും പ്രതിരോധ വാക്‌സിന്‍ നല്‍കുക. റഷ്യ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന് ഈ മാസം അധികൃതര്‍ അന്തിമ അനുമതി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, വാക്‌സിന്‍ നിര്‍മാണം അതിവേഗത്തിലാക്കാന്‍ റഷ്യ സ്വീകരിക്കുന്ന നടപടികള്‍ ശരിയല്ലെന്നാണ് അമേരിക്കയിലെ പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധനായ ഡോ. ആന്റണി ഫൗസി അഭിപ്രായപ്പെടുന്നത്. സുരക്ഷിതമായ വാക്‌സിന്‍ അമേരിക്ക ഈ വര്‍ഷം അവസാനം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ആശങ്കയിലാക്കി കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളില്‍ കോവിഡ് വാക്‌സിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ലോകത്തെ 20 ലധികം ക്ലിനിക്കുകളില്‍ ഇതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ സ്വലമായി നടക്കുന്നുമുണ്ട്. മോസ്‌കോയിലെ ഗമേലെയ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം പൂര്‍ത്തിയാക്കിയതായും നിലവില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ നടക്കുകയാണെന്നും റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ അവകാശപ്പെട്ടു. മാത്രമല്ല, വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായും ഗമേലെയ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.

ഇതിനിടെ വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങളെ റഷ്യയിലെ ഹാക്കിംഗ് ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നതായി യു.കെ, യു.എസ്, കാനഡ എന്നീ രാജ്യങ്ങള്‍ ആരോപണമുന്നയിച്ചിരുന്നു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.