CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 14 Minutes 44 Seconds Ago
Breaking Now

രജനി ചിത്രം അണ്ണാത്ത ചിത്രീകരണം ചെന്നൈയിലേക്ക് മാറ്റും

രജനികാന്ത് സിരുത്തെ  ശിവ ചിത്രം 'അണ്ണാത്ത'യ്ക്കായി ഒരുങ്ങുന്നത് കൂറ്റന്‍ സെറ്റ്. ചിത്രീകരണം നിര്‍ത്തിവെക്കുന്നത് വരെ ഹൈദരാബാദിലെ രാമോജി റാവു സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്.സെറ്റ്  ഹൈദരാബാദില്‍ നിന്ന് ചെന്നൈയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുഴുവന്‍ ടീമിനും ഹൈദരാബാദിലേക്ക് പോകുന്നത് ബുദ്ധിമുട്ടായതിനാല്‍ ചിത്രത്തിന്റെ ബാക്കി ഭാഗം ചെന്നൈയില്‍ ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു

'അണ്ണാത്ത' വേണ്ടെന്നു വെച്ചു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് അനുമതി കാത്തിരിക്കുകയാണെന്ന് വാര്‍ത്ത വന്നിരുന്നു.

നയന്‍താര, ഖുഷ്ബു, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റ്  കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.