CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 12 Minutes 24 Seconds Ago
Breaking Now

സിനിമയ്ക്ക് വേണ്ടി ജീവന്‍ ബലി നല്‍കിയ ജയനെ മിമിക്രിക്കാര്‍ ശരിക്കും അപഹസിക്കുകയാണ് ; മധു

സിനിമയ്ക്ക് വേണ്ടി ജീവന്‍ ബലി നല്‍കിയ ജയനെ മിമിക്രിക്കാര്‍ ശരിക്കും അപഹസിക്കുകയാണെന്ന് നടന്‍ മധു. മഹാ നടന്‍ സത്യനെ മിമിക്രിക്കാര്‍ മോശമായി അനുകരിക്കുന്നതിനെതിരെയും മധു നേരത്തെ രംഗത്ത് വന്നിരുന്നു.

സത്യന്‍ എന്ന അതുല്യ നടനോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ് അദ്ദേഹത്തെ പരിഹാസരൂപേണ അവതരിപ്പിക്കുന്നതെന്നും  മധു ആരോപിച്ചിരുന്നു.

'നാല്‍പത്തിയൊന്നാമത്തെ വയസ്സിലാണ് ജയന്‍ മരണപ്പെടുന്നത്. സിനിമയ്ക്ക് വേണ്ടി ജീവന്‍ ബലി കൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചു എന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്.

അനുകരണം കലയാണെങ്കില്‍ ജയനെ ഇങ്ങനെയായിരുന്നുവോ അവതരിപ്പിക്കേണ്ടിയിരുന്നത്. സിനിമയിലും ജീവിതത്തിലും ഒരിക്കല്‍പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്റെതെന്ന പേരില്‍ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയന്‍'.

 




കൂടുതല്‍വാര്‍ത്തകള്‍.