CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 39 Minutes 57 Seconds Ago
Breaking Now

വിജയ് ചിത്രം മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നുവെന്ന വാര്‍ത്ത ; നിര്‍മ്മാതാക്കളുടെ പ്രതികരണം ഇങ്ങനെ

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായെത്തുന്ന ചിത്രം മാസ്റ്റര്‍. കൈതി എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നു എന്നതും ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഏപ്രില്‍ ഒന്‍പതിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കളുടെ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടുകയായിരുന്നു.

മാസങ്ങളേറെ കഴിഞ്ഞിട്ടും തിയ്യേറ്ററുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെയെല്ലാം നിര്‍മ്മാതാക്കള്‍ തള്ളിക്കളഞ്ഞിരുന്നു

എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആമസോണ്‍ പ്രൈം ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വാങ്ങിയെന്നും ഓഗസ്ത് മാസത്തില്‍ തന്നെ റിലീസ് ചെയ്യുമെന്ന പ്രചരണം ശക്തമായി. ആമസോണ്‍ ഓഗസ്ത് മാസത്തില്‍ സ്ട്രീം ചെയ്യുന്ന ചിത്രങ്ങളുടെ പട്ടികയില്‍ മാസ്റ്ററെന്ന് കണ്ടതുമാണ് പ്രചരണത്തിന് ശക്തി പകര്‍ന്നത്.

എന്നാല്‍ ആമസോണ്‍ പ്രൈം ഓഗസ്ത് 14ന് സ്ട്രീം ചെയ്യുന്നത് വിജയ് നായകനായെത്തുന്ന മാസ്റ്ററല്ല. കൊറിയന്‍ ചിത്രം മാസ്റ്ററാണ്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോയും പ്രചരണം തള്ളി രംഗത്തെത്തി. വിജയ് ആരാധകര്‍ക്ക് തിയ്യേറ്ററില്‍ നിന്ന് കാണണമെന്നാണ് ആഗ്രഹമെന്നും അതിനാല്‍ ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം മാത്രമേ സ്ട്രീം ചെയ്യുകയുള്ളൂ എന്നും സേവ്യര്‍ ബ്രിട്ടോ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.