CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 55 Seconds Ago
Breaking Now

യുകെയില്‍ കൊറോണ വീണ്ടും ശക്തിപ്പെടുന്നു; 24 മണിക്കൂറില്‍ 670 പേര്‍ കൂടി പോസിറ്റീവ്; 89 പേര്‍ മരിച്ചു; ശരാശരിയിലും വര്‍ദ്ധന

യുകെയില്‍ മഹാമാരി മൂലം 306,293 പേരിലേക്ക് വൈറസ് എത്തിയെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്

ബ്രിട്ടനില്‍ കൊറോണാവൈറസ് കേസുകള്‍ വീണ്ടും കുതിക്കുന്നതായി വ്യക്തമാക്കി ഔദ്യോഗിക കണക്കുകള്‍. ഒരു മാസത്തിനിടെ ആദ്യമായി ദൈനംദിന ശരാശരി കേസുകളുടെ എണ്ണം 800-ല്‍ എത്തി. മാരകമായ രോഗം 670 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതായി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു. 89 പേരുടെ മരണമാണ് അധികൃതര്‍ ഒടുവില്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇതോടെ ദിവസേന മരണങ്ങളുടെ ശരാശരി 60 എത്തി. അതേസമയം ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ആഴ്ചയിലെ മരണനിരക്കില്‍ കുറവ് വന്നിട്ടുള്ളതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് വ്യക്തമാക്കി. ജൂലൈ 24ന് അവസാനിച്ച ആഴ്ചയില്‍ 217 കൊവിഡ്-19 മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 

യുകെയിലെ ആകെ മരണസംഖ്യ 56,000 എത്തിയെന്നും ഒഎന്‍എസ് പറയുന്നു. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഇത് 46,210 ആണ്. മരണനിരക്ക് താഴുന്നുണ്ടെങ്കിലും പുതിയ കേസുകളുടെ എണ്ണമേറുന്നത് വൈറസ് വീണ്ടും പിടിമുറുക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കിലാണ് മരണങ്ങള്‍ സംഭവിക്കുന്നതെന്നത് ആശ്വാസമാകുന്നുണ്ട്. 

യുകെയില്‍ മഹാമാരി മൂലം 306,293 പേരിലേക്ക് വൈറസ് എത്തിയെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. എന്നാല്‍ ആന്റിബോഡി ടെസ്റ്റിംഗ് പ്രകാരം ഇത് ലക്ഷങ്ങളിലേക്ക് കടന്നതായാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ തന്നെയാണ് മരണങ്ങളില്‍ അധികവും നടക്കുന്നത്. സ്‌കോട്ട്‌ലണ്ടും, നോര്‍ത്തേണ്‍ അയര്‍ലണ്ടും ഒരു മരണം പോലും രേഖപ്പെടുത്താതെ കടന്നുപോയി. 




കൂടുതല്‍വാര്‍ത്തകള്‍.