CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 3 Minutes 25 Seconds Ago
Breaking Now

ടിക്ക് ടോക്കിനെ അമേരിക്ക ഭീഷണിപ്പെടുത്തുന്നു; മൈക്രോസോഫ്റ്റിന്റെ വാങ്ങല്‍ പിടിച്ചെടുക്കല്‍; ആരോപണവുമായി ചൈനീസ് ദേശീയ മാധ്യമം

800 മില്ല്യണിലേറെ ഉപയോക്താക്കളുള്ള ആപ്പാണ് ടിക്ക്‌ടോക്ക്

ടിക്ക്‌ടോക്കിനെ അടിച്ചുമാറ്റാനാണ് പ്രസിഡന്റ് ട്രംപ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ചൈനീസ് ദേശീയ മാധ്യമം രംഗത്ത്. ടിക്ക്‌ടോക്കിന്റെ അമേരിക്കന്‍ വിഭാഗത്തെ മൈക്രോസോഫ്റ്റ് വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെയാണ് ചൈന രംഗത്തുവന്നിരിക്കുന്നത്. അമേരിക്കയുടെ പിടിച്ചെടുക്കല്‍ തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നത്. 

ചൈനയിലെ ഏറ്റവും മത്സരക്ഷമതയുള്ള കമ്പനികളെ ഇല്ലാതാക്കാനാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രമമെന്നാണ് ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലെ വാദം. ഹുവാവെയെ നിയമവിരുദ്ധമെന്ന് മുദ്രകുത്തിയതിന് സമാനമാണ് ടിക്ക്‌ടോക്ക് നിരോധിക്കുമെന്ന ഭീഷണിയെന്നും ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രം കുറ്റപ്പെടുത്തി. 

800 മില്ല്യണിലേറെ ഉപയോക്താക്കളുള്ള ആപ്പാണ് ടിക്ക്‌ടോക്ക്. ചൈനയിലെ കമ്പനികളെ ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ നിയമങ്ങള്‍ പോലും വാഷിംഗ്ടണ്‍ പരിഗണിക്കുന്നില്ല. ഹുവാവെയ്, ടിക്ക്‌ടോക്ക് എന്നിവയ്‌ക്കെതിരായ നടപടി യുഎസിന് നഷ്ടം കൊണ്ടുവരുമെങ്കിലും ഇതുമായി അവര്‍ മുന്നോട്ട് പോകുകയാണ്, ഗ്ലോബല്‍ ടൈംസ് വിമര്‍ശിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.