CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 28 Minutes 37 Seconds Ago
Breaking Now

പ്രേക്ഷകരാണ് ഞങ്ങളെ സൃഷ്ടിച്ചത് ; ആരും നിങ്ങളെ നിര്‍ബന്ധിച്ച് തീയേറ്ററിലേക്ക് വിടുന്നതല്ലല്ലോ ; കരീന കപൂര്‍

നടന്‍  സുശാന്ത് സിങ് രാജ്പുത്തിന്റെ മരണശേഷം  ബോളിവുഡില്‍ ചൂടുപിടിച്ച നെപ്പോട്ടിസം ചര്‍ച്ചകളില്‍ തന്റെ നിലപാട് വ്യക്തമാക്കി കരീന  കപൂര്‍.'നെപ്പോട്ടിസം കൊണ്ട് മാത്രം നടക്കുന്നതല്ല, 21 വര്‍ഷത്തെ എന്റെ സിനിമാജീവിതം.  ഇന്റസ്ട്രിയില്‍ നിലനില്‍ക്കാന്‍ ഞാനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതൊരുപക്ഷേ പോക്കറ്റില്‍ വെറും പത്തുരൂപയുമായി തീവണ്ടിയില്‍ കയറിയ ഒരാളെപ്പോലെയാകില്ല എന്നുമാത്രം. അതില്‍ എനിക്കൊന്നും ചെയ്യാനില്ല.

പ്രേക്ഷകരാണ് ഞങ്ങളെ സൃഷ്ടിച്ചത്. മറ്റാരുമല്ല.  സിനിമ കാണാന്‍ പോകുന്നുണ്ടല്ലോ അവര്‍. പോകാതിരിക്കട്ടെ. ആരും നിങ്ങളെ നിര്‍ബന്ധിച്ച് തീയേറ്ററിലേക്ക് വിടുന്നതല്ലല്ലോ. എനിക്ക് മനസ്സിലാകുന്നില്ല. ഈ സിനിമകള്‍ മുഴുവന്‍ കണ്ടിട്ട് ഇത്തരം ആരോപണങ്ങളുമായി വരുന്നതിലെ യുക്തി എന്തെന്ന് മനസ്സിലാകുന്നില്ല.

അക്ഷയ് കുമാറോ ഷാരൂഖ് ഖാനോ ആയുഷ്മാന്‍ ഖുരാനയോ ഒക്കെ  പുറത്തുനിന്നു വന്നവരാണ്. കഠിനാധ്വാനം ചെയ്ത് വിജയിച്ച നടന്‍മാരാണ്. ആലിയ ഭട്ടോ ഞാനോ ആയിക്കൊള്ളട്ടെ, ഞങ്ങളും കഷ്ടപ്പെടുന്നുണ്ട്. പ്രേക്ഷകര്‍ ഞങ്ങളുടെ സിനിമകള്‍ കാണുന്നുണ്ട്, കരീന പറയുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.