CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 55 Seconds Ago
Breaking Now

സ്വപ്‌നങ്ങള്‍ ബാക്കിവെച്ച് ഭാര്യയെയും, മക്കളെയും തനിച്ചാക്കി സോണി ചാക്കോയുടെ അന്ത്യയാത്ര നാളെ; സംസ്‌കാര ശുശ്രൂഷ ഡെര്‍ബിഷയര്‍ സെന്റ് പാട്രിക് & സെന്റ് ബ്രിജെറ്റ്‌സ് ചര്‍ച്ചില്‍

കോട്ടയം കങ്ങഴ സ്വദേശിയാണ് സോണി ചാക്കോ

ജൂലൈ 26ന് അവിചാരിതമായി മരണം തേടിയെത്തിയ ചെസ്റ്റര്‍ഫീല്‍ഡില്‍ താമസിച്ചിരുന്ന സോണി ചാക്കോയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. ഡെര്‍ബിഷയറിലെ സെന്റ് പാട്രിക് & സെന്റ് ബ്രിജെറ്റ്‌സ് ചര്‍ച്ചില്‍ രാവിലെ 11 മുതല്‍ 12 വരെയാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. രാജ്യത്ത് നിലനില്‍ക്കുന്ന കൊവിഡ്-19 മാനദണ്ഡങ്ങള്‍ പ്രകാരം 30 പേരെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തുന്നത്. 

ഓര്‍ത്തഡോക്‌സ് സഭ യുകെ, യൂറോപ്പ് ഭദ്രാസനത്തിലെ ഫാദര്‍ മാത്യൂസ് കുര്യാക്കോസ്, ഫാ. ഹാപ്പി ജേക്കബ്, ഫാ. ടോം ജേക്കബ്, ഫാ. ബിനോയ് ജോഷ്വാ, ഫാ. അനൂപ് എബ്രഹാം എന്നിവര്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 12 മണിയോടെ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആല്‍ഫ്രടണിലെ മോര്‍ട്ടണ്‍ ഗ്രേവ് യാര്‍ഡിലേക്ക് സംസ്‌കാരത്തിനായി എത്തിക്കും. 

കോട്ടയം കങ്ങഴ സ്വദേശിയാണ് സോണി ചാക്കോ. കെയററായി ജോലി ചെയ്യുന്ന ഭാര്യ ടിന്റു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴാണ് കട്ടിലിന് താഴെ ചലനമറ്റ നിലയില്‍ സോണിയെ കാണുന്നത്. എന്താണ് സംഭവിച്ചതെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത ആറും മൂന്ന് വയസ്സുള്ള മക്കള്‍ 'അമ്മേ, ഡാഡി അനങ്ങുന്നില്ല' എന്നാണ് ടിന്റുവിനോട് പറഞ്ഞത്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയെങ്കിലും സോണിയും, ടിന്റുവും കെയറര്‍മാരായി ജോലി ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ് ഇവര്‍ക്ക് പിആര്‍ ലഭിച്ചത്. ഡയബറ്റിക്‌സ് മൂലം സോണിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ല. വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന്റെ സ്വപ്‌നങ്ങളുടെ ചിറകാണ് സോണിയുടെ വിടവാങ്ങലോടെ അറ്റുപോയത്. ഈ വീഴ്ചയില്‍ ഈ കുടുംബത്തിന് താങ്ങുംതണലുമാകാന്‍ യുകെയിലെ മലയാളി സമൂഹം സജീവമായി രംഗത്തുണ്ട്. 

ഫ്യൂണറല്‍ സര്‍വ്വീസ് നടക്കുന്നത്:

St. Patric & St. Bridget's Church (RC), Thanet Street, Clay Cross, Derbyshire, S45 9JT

സംസ്‌കാരം:

Morton Graveyard, 10 Holland Close, Morton, Alfreton, DE55 6HE




കൂടുതല്‍വാര്‍ത്തകള്‍.