CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 57 Minutes 59 Seconds Ago
Breaking Now

എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ഫലം തെരഞ്ഞെടുക്കാം; എക്‌സാം സിസ്റ്റം പൊളിച്ചെഴുതി സര്‍ക്കാര്‍; യു-ടേണ്‍ ഫലപ്രഖ്യാപനത്തിന് തൊട്ടുമുന്‍പ്; പരീക്ഷ എഴുതിയവര്‍ക്ക് സമ്മാനിക്കുന്ന മാര്‍ക്കില്‍ തൃപ്തിപ്പെടാം അല്ലെങ്കില്‍ മോക്ക് എക്‌സാം റിസല്‍റ്റുകള്‍ ഓപ്റ്റ് ചെയ്യാം

അധ്യാപകര്‍ നല്‍കുന്ന ഫലങ്ങള്‍ അപ്പാടെ സ്വീകരിച്ചാല്‍ ഗ്രേഡുകള്‍ കുതിച്ചുയരുമെന്ന് വില്ല്യംസണ്‍

എ-ലെവല്‍, ജിസിഎസ്ഇ ഗ്രേഡുകള്‍ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍. പരീക്ഷാഫലങ്ങള്‍ തങ്ങള്‍ക്ക് എതിരാകുമെന്ന് ആശങ്കപ്പെട്ടിരിക്കവെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷാ കണ്‍ട്രോളര്‍ പ്രഖ്യാപിക്കുന്ന ഫലങ്ങളില്‍ തൃപ്തരല്ലാത്തവര്‍ക്ക് മോക്ക് എക്‌സാമുകളില്‍ നേടിയ ഗ്രേഡുകള്‍ ഓപ്റ്റ് ചെയ്യാനുള്ള അവസരമാണ് പരീക്ഷാഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കവെ വില്ല്യംസണ്‍ അവതരിപ്പിച്ചത്. 

ഇതോടെ അധ്യാപകരുടെ അസസ്‌മെന്റും, കമ്പ്യൂട്ടര്‍ ജനറേറ്റ് ചെയ്യുന്ന സ്റ്റാന്‍ഡര്‍ഡൈസേഷന്‍ മോഡലും ചേര്‍ന്നുള്ള മാര്‍ക്കോ, മോക്ക് റിസല്‍റ്റുകളോ തെരഞ്ഞെടുക്കാന്‍ എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കും. ഇതില്‍ രണ്ടും തൃപ്തിയില്ലെങ്കില്‍ ഓട്ടം കാലത്ത് വരുന്ന പരീക്ഷയ്ക്ക് ഇരിക്കാം. സ്‌കൂളുകള്‍ക്കായി ഇതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച സ്‌കോട്ടിഷ് എ-ലെവല്‍ ഫലങ്ങള്‍ കുഴപ്പത്തില്‍ ചാടിയതോടെയാണ് അതേ രീതി പ്രയോഗിക്കുന്ന ഇംഗ്ലീഷ് എ-ലെവല്‍ ഫലങ്ങള്‍ കണക്കാക്കുന്ന രീതി മാറ്റാന്‍ വില്ല്യംസണ്‍ തീരുമാനിച്ചത്. 

എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ട്രിപ്പില്‍ ലോക്ക് സൗകര്യം ജിസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും ആസ്വദിക്കാം. സ്‌കോട്ടിഷ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 125,000 ഫലങ്ങള്‍ അധ്യാപകര്‍ സമ്മാനിച്ചതില്‍ നിന്നും കുറച്ച് നല്‍കിയെന്ന പരാതി ഉയര്‍ന്നിരുന്നു. ഗ്രേഡുകള്‍ കൂട്ടിനല്‍കിയെന്ന പരാതി ഒഴിവാക്കാന്‍ ചെയ്ത ഈ ചതി കുട്ടികള്‍ക്ക് കനത്ത ആഘാതമായി. ഇതോടെ അധ്യാപകര്‍ സമ്മാനിച്ച ഫലങ്ങള്‍ തന്നെ നല്‍കുമെന്ന് സ്‌കോട്ടിഷ് സര്‍ക്കാര്‍ നിലപാട് മാറ്റി. 

ഇംഗ്ലണ്ടിലെ എ-ലെവല്‍ ഫലങ്ങളുടെ അവസ്ഥയും ഈ വിധത്തില്‍ തകിടം മറിയുമെന്ന ആശങ്ക രൂപപ്പെട്ടതോടെയാണ് ഫലം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കവെ സ്വന്തം ഫലം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൈമാറുന്നത്. അധ്യാപകര്‍ നല്‍കുന്ന ഫലങ്ങള്‍ അപ്പാടെ സ്വീകരിച്ചാല്‍ ഗ്രേഡുകള്‍ കുതിച്ചുയരുമെന്ന് വില്ല്യംസണ്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് മാന്യമായ ഫലം ലഭ്യമാക്കാന്‍ പുതിയ രീതി സ്വീകരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.