CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Hours 25 Minutes 15 Seconds Ago
Breaking Now

പരിശുദ്ധ സഭയുടെ അഖണ്ഡ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സമൂഹം യുകെ യൂറോപ്പ് &ആഫ്രിക്ക

ലണ്ടന്‍. പരിശുദ്ധ സഭയില്‍ ശാശ്വത  സമാധാനം ഉണ്ടാകുന്നതിനുവേണ്ടി പരിശുദ്ധ കാതോലിക്ക ബാവ യുടെ കല്‍പ്പനപ്രകാരം  കഴിഞ്ഞ 3 ദിവസങ്ങളിലായി  മലങ്കര സഭയില്‍ ഉടനീളം  നടത്തിയ അഖണ്ഡ പ്രാര്‍ത്ഥന ല്‍ പങ്കുചെര്‍ന്നുകൊണ്ടു മലങ്കര ഓര്‍ത്തഡോക്‌സ് സമൂഹം യൂകെയൂറോപ്പ് &ആഫ്രിക്ക യുടെ ആഭ്യമുഖ്യത്തില്‍  പ്രാര്‍ത്ഥനാ യജ്ഞനം  നടത്തി.

         6 ഞായറാഴ്ച സൂം യോഗത്തിലൂടെ  ചേര്‍ന്ന  പ്രാര്‍ത്ഥനായോഗം  മലങ്കര ഓര്‍ത്തഡോക്‌സ്  സഭ  യൂക്കെ യൂറോപ്പ്  & ആഫ്രിക്ക ഭദ്രാസനാധിപന്‍  അഭിവന്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസുകൊണ്ടു  അനുഗ്രഹപ്രഭാഷണം   നടത്തി കൊണ്ട്  ഉത്ഗക്കാടനം  നിര്‍വഹിച്ചു. ശാശ്വത സമാധാനമാണ് മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ ലക്ഷ്യം  വയ്ക്കുന്നത്  , അല്ലാത് ഒരു വിശ്വാസിയെയും പള്ളിയില്‍നിന്ന് ഇറക്കി  വിടുക എന്നുള്ളതല്ല  പരിശുദ്ധ സഭയുടെ നിലപാടെന്നും , പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ തൃക്കൈകള്‍  മെനഞ്ഞുണ്ടാക്കിയ  1934ലെ ഭരണഘടന  അനുസരിച്ചുള്ള ശാശ്വത സമാധാനമാണ്  ഉണ്ടാകേണ്ടിയത്  എന്നും അഭിവന്യ തിരുമേനി പറഞ്ഞു. 

         മുന്‍ അയര്‍ലണ്ട് റീജിയന്‍ സെക്രട്ടറി റവ.ഫാ.ജോര്‍ജ് തങ്കച്ചന്‍  ന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന  പ്രാര്‍ത്ഥനായോഗത്തില്‍  ബഹു. അച്ഛനോടൊപ്പം  റവ.ഫാ  ജസണ്‍ വി.  ജോര്‍ജ്, റവ.ഫാ.ബോബി  പാലത്തിങ്കല്‍എന്നിവര്‍ പ്രാര്‍ത്ഥനയ്ക്കും  ,ആല്മീയ ഗീതങ്ങള്‍ക്കും കാര്‍മീകത്വം  വഹിച്ചു.ഭദ്രാസന പ്രതിനിധി ബിനോയ് ഡാനിയേല്‍  അയര്‍ലന്‍ഡ് വേദവായന നടത്തി , സഭാ മാനേജിങ്  കമ്മിറ്റി അംഗങ്ങളായ  റോണി   വര്ഗീസ് മുഖ്യ പ്രഭാഷണവും,    രാജന്‍ ഫിലിപ്പ് സ്വാഗതവും, മുന്‍ ഭദ്രാസന കൗണ്‍സിലര്‍ ബിജു ഐസക് നന്ദിയും അര്‍പ്പിച്ചു.കാതോലിക്ക മംഗള

ഗാനത്തോടുകൂടി  സമാപിച്ച  യോഗത്തിനു  സഭാ മാനേജിങ് കമ്മിറ്റി അംഗം ജെറി തോമസ് വൈദ്യന്‍  ആഫ്രിക്ക,ഭദ്രാസന കൌണ്‍സില്‍ അംഗം സോജി ടി.മാത്യു,  മലങ്കര അസോസിയേഷന്‍, അംഗങ്ങള്‍,ഭദ്രാസന പ്രതിനിധികള്‍ , ഇടവക ഭാരവാഹികള്‍ ,അംഗങ്ങള്‍ എന്നിവര്‍ നേതൃത്ത്വം  വഹിച്ചു. 

ലണ്ടന്‍,            എന്ന് ,

07092020.   സോജി ടി.മാത്യു. 

                        07939342568.

 




കൂടുതല്‍വാര്‍ത്തകള്‍.