CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 32 Minutes 42 Seconds Ago
Breaking Now

ഒടുവില്‍ സ്വീഡനും ലോക്ക്ഡൗണ്‍ വഴിയേ! ഹൃസ്വമായ 'ബ്രേക്ക് ദി ചെയിന്‍' പരിഗണിക്കുന്നതായി ചീഫ് സയന്റിസ്റ്റ്; സ്റ്റോക്ക്‌ഹോമില്‍ കേസുകള്‍ ഉയരുന്നതില്‍ ആശങ്ക

പ്രാദേശികമായ തലത്തില്‍ മാത്രമാണ് വിലക്കുകള്‍ വരികയെന്ന് ടെഗ്നെല്‍

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ കൊറോണാവൈറസിനെ നേരിട്ട സ്വീഡന്‍ ഒടുവില്‍ പിടിവാശി ഉപേക്ഷിക്കുന്നു. പ്രാദേശിക തലത്തില്‍ 'ചെയിന്‍ ബ്രേക്കിംഗ്' നടത്താനുള്ള ലോക്കല്‍ വിലക്കുകള്‍ നടപ്പാക്കാനാണ് അധികൃതരുടെ നീക്കം. സ്റ്റോക്ക്‌ഹോമില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് വഴിമാറി ചിന്തിക്കാന്‍ സ്വീഡന്‍ നിര്‍ബന്ധിതമായത്. 

ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെ പിന്തുണച്ച് കാത്തിരുന്ന സ്റ്റേറ്റ് എപ്പിഡെമോളജിസ്റ്റ് ആന്ത്രെസ് ടെഗ്നെല്‍ ചൊവ്വാഴ്ച തന്നെ ഇതേക്കുറിച്ച് സൂചന നല്‍കി. 'ചെറിയ തോതിലുള്ള വിലക്കുകളാണ് ആലോചിക്കുന്നത്, ഇന്‍ഫെക്ഷന്‍ പരക്കുന്നത് ബ്രേക്ക് ചെയ്യാനുള്ള രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെയുള്ള വിലക്കുകളാണ് വരിക. ഈ ചിന്ത വികസിപ്പിച്ച് വരികയാണ്', ടെഗ്നെല്‍ വ്യക്തമാക്കി. 

പ്രാദേശികമായ തലത്തില്‍ മാത്രമാണ് വിലക്കുകള്‍ വരികയെന്ന് ടെഗ്നെല്‍ കൂട്ടിച്ചേര്‍ത്തു. ഒരു തൊഴിലിടമോ, സിറ്റി ഡിസ്ട്രിക്ടോ മാത്രമായി ഇത് ഒതുക്കും, വ്യാപനം കൂടുന്ന വിലക്ക് ആവശ്യമുള്ള സ്ഥലത്താണ് ഇത് വരിക, അദ്ദേഹം പറഞ്ഞു. വൈറസിനെ പിടിച്ചുനിര്‍ത്തേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമായാണ് സ്വീഡന്‍ കാണുന്നത്. പ്രധാന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മരണസംഖ്യ കുറയ്ക്കാന്‍ അവര്‍ മിനക്കെട്ടില്ലെന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. 

എന്നാല്‍ വേനല്‍ക്കാലമായതോടെ കേസുകള്‍ ഗണ്യമായി കുറഞ്ഞു. നിലവില്‍ ദിവസേന 200 പുതിയ കേസുകള്‍ മാത്രമാണ് രാജ്യത്തുള്ളത്. ഇതിനിടെയാണ് ലോക്കല്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാമെന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.