CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Seconds Ago
Breaking Now

രോഗം പിടിപെട്ടാല്‍ 24 മണിക്കൂറില്‍ മരണം; ചൈനയില്‍ നിന്നും പുതിയ ഭീഷണിയായി 'ബ്ലാക്ക് ഡെത്ത്' പ്ലേഗ്; മൂന്ന് വയസ്സുകാരന്‍ മരിച്ചതോടെ യുനാനില്‍ അടിയന്തരാവസ്ഥ

വനപ്രദേശങ്ങളിലുള്ള മൂഷിക വര്‍ഗ്ഗങ്ങളില്‍ വസിക്കുന്ന ചെള്ളാണ് ബാക്ടീരിയല്‍ രോഗമായ പ്ലേഗ് പരത്തുന്നത്

ചൈന പുറത്തുവിട്ട കൊറോണാവൈറസിന്റെ ഭീകരത ലോകം മുഴുവന്‍ അനുഭവിച്ച് വരികയാണ്. ഇതിനിടെ ചൈനയില്‍ ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന പ്ലേഗ് രോഗവും പുതിയ ഭീഷണിയായി പടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വയസ്സുള്ള ആണ്‍കുട്ടി പ്ലേഗ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ഒരു മേഖലയില്‍ ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

രാജ്യത്തെ സൗത്ത് വെസ്റ്റ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന യുനാനിലെ മെന്‍ഖായി കൗണ്ടിയിലെ വിദൂര ഗ്രാമത്തിലെ കുട്ടിയാണ് മാരകമായ രോഗം ബാധിച്ച് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ്-19 മഹാമാരിക്ക് പിന്നാലെ പുതിയൊരു മഹാമാരി കൂടി പടര്‍ന്നുപിടിക്കുന്നത് തടയാന്‍ ചൈനീസ് അധികൃതര്‍ ലെവല്‍ 4 എമജന്‍സി പ്രതിരോധ നടപടികള്‍ ആരംഭിച്ചതായും ചൈനീസ് ദേശീയ മാധ്യമം ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി. 

രോഗം ബാധിച്ച മൂന്ന് എലികളെ മെന്‍ഖാഗിലെ ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയതോടെയാണ് ദേശീയ സ്‌ക്രീനിംഗ് പ്രോഗ്രാം ആരംഭിച്ചത്. വനപ്രദേശങ്ങളിലുള്ള മൂഷിക വര്‍ഗ്ഗങ്ങളില്‍ വസിക്കുന്ന ചെള്ളാണ് ബാക്ടീരിയല്‍ രോഗമായ പ്ലേഗ് പരത്തുന്നത്. മനുഷ്യനില്‍ പ്രവേശിച്ചാല്‍ കൃത്യസമയത്ത് ചികിത്സ നല്‍കാത്ത പക്ഷം 24 മണിക്കൂറില്‍ മരണം ഉറപ്പാണ്. 

ഇതുകൊണ്ടാണ് ഈ പ്ലേഗിന് ബ്ലാക്ക് ഡെത്ത് എന്ന പേരുവീണത്. 14-ാം നൂറ്റാണ്ടില്‍ 200 മില്ല്യണ്‍ ജനങ്ങളെ ഈ രോഗം കൊന്നൊടുക്കിയിട്ടുണ്ട്. ഈ മാസം ആദ്യമാണ് യുനാനില്‍ എലികളില്‍ ഇന്‍ഫെക്ഷന്‍ കണ്ടെത്തിയത്. ഇത്തരം ജീവികളെ ഭക്ഷണമാക്കുന്നതാണ് പ്രധാന പ്രശ്‌നമായി മാറുന്നതും. 




കൂടുതല്‍വാര്‍ത്തകള്‍.