CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 8 Minutes 35 Seconds Ago
Breaking Now

പ്രവാചകന്റെ ചിത്രങ്ങള്‍ കാണിച്ച് ക്ലാസെടുത്തു; അധ്യാപകന്റെ തലവെട്ടിയെടുത്ത് കൗമാരക്കാരന്‍; 'അല്ലാഹു അക്ബര്‍' വിളിച്ച ആയുധധാരിയെ പോലീസ് വെടിവെച്ച് കൊന്നു

ഇസ്ലാമിക തീവ്രവാദി അക്രമണമാണ് അരങ്ങേറിയതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

മുഹമ്മദ് പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ ക്ലാസുകളില്‍ കാണിച്ച അധ്യാപകന്റെ തലവെട്ടിയെടുത്ത ചെചെന്‍ ആയുധധാരിയെ ഫ്രഞ്ച് പോലീസ് വെടിവെച്ച് കൊന്നു. വെള്ളിയാഴ്ച പട്ടാപ്പകലാണ് 'അല്ലാഹു അക്ബര്‍' മുഴക്കി പാരീസ് പ്രാന്തപ്രദേശത്ത് വെച്ച് 18-കാരന്‍ അധ്യാപകനെ അക്രമിച്ചത്. 47-കാരനായ മിഡില്‍ സ്‌കൂള്‍ ഹിസ്റ്ററി ടീച്ചര്‍ സാമുവല്‍ പി ആണ് കൊല്ലപ്പെട്ടത്. ആവിഷ്‌കാര സ്വാതന്ത്ര്യം സംബന്ധിച്ച് ക്ലാസെടുക്കവെയാണ് പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ ഇദ്ദേഹം കാണിച്ചത്. 

അക്രമിയുടെ ഔദ്യോഗിക തിരിച്ചറിയല്‍ നടത്തിയിട്ടില്ല. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ഫ്രഞ്ച് ഓഫീസര്‍മാര്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പരുക്കേറ്റ ഇയാള്‍ പിന്നീട് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രായപൂര്‍ത്തിയാകാത്ത വ്യക്തി ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരെല്ലാം അക്രമിയുമായി ബന്ധമുള്ളവരാണ്. അക്രമിയെ പിടികൂടാന്‍ എത്തിയ പോലീസ് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേര്‍ക്ക് അക്രമി തോക്കുചൂണ്ടി. തോക്ക് താഴെയിട്ട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിന് തയ്യാറാകാതെ വന്നതോടെയാണ് വെടിവെച്ച് വീഴ്ത്തിയത്. ഇസ്ലാമിക തീവ്രവാദി അക്രമണമാണ് അരങ്ങേറിയതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. സ്വാതന്ത്ര്യത്തെ കുറിച്ച് പഠിപ്പിച്ചതിനാണ് അധ്യാപകന്‍ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാര്‍ട്ടൂണുകള്‍ സംബന്ധിച്ച് അധ്യാപകനെ ചോദ്യം ചെയ്ത അക്രമി കത്തി ഉപയോഗിച്ച് തല വെട്ടിയെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്ലാമിക തീവ്രവാദം ഫ്രാന്‍സിലെ സകല മേഖലകളെയും കുഴപ്പത്തിലാക്കുന്ന ഘട്ടത്തില്‍ സ്‌കൂളിലും മറ്റ് സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ മൂല്യം പഠിപ്പിക്കാന്‍ മാക്രോണ്‍ പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴാണ് ഇതിന്റെ പേരില്‍ ഒരു അധ്യാപകന് ജീവന്‍ നഷ്ടമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.