CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 4 Minutes 36 Seconds Ago
Breaking Now

ദാവൂദ് ഇബ്രാഹിം, മസൂദ് അസര്‍, ഹഫീസ് സയീദ് എന്നിവര്‍ക്കെതിരെ വിരലനക്കിയില്ല; 4000 തീവ്രവാദികളെ കുറിച്ച് വിവരമില്ല; എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ പാകിസ്ഥാന്‍ തുടരുമോ?

പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് തടയാന്‍ സുഹൃത്തുക്കളായ ചൈനയ്ക്ക് പുറമെ തുര്‍ക്കിയും, മലേഷ്യയും സഹായിക്കും

ഒക്ടോബര്‍ 21 മുതല്‍ 23 വരെ നടക്കുന്ന സുപ്രധാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലേക്ക് ഉറ്റുനോക്കി ഇന്ത്യ. ആഗോള കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക ധനസഹായം തുടങ്ങിയ വിഷയങ്ങളില്‍ പാകിസ്ഥാന്‍ നടപടികള്‍ സ്വീകരിക്കാതെ വന്നതോടെ അയല്‍രാജ്യം ഗ്രേ ലിസ്റ്റില്‍ തുടരുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 

അവരുടെ തീവ്രവാദ വിരുദ്ധ ആക്ടിന്റെ നാലാം പട്ടികയില്‍ ഉള്‍പ്പെട്ട 7600 പേരില്‍ 4000 തീവ്രവാദികളെ പൊടുന്നനെ പട്ടികയില്‍ നിന്നും കാണാതായത് ഇതിനൊരു കാരണമാകുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. യുഎന്‍ തീവ്രവാദികളായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിം, മൗലാന മസൂദ് അസര്‍, ഹഫീസ് സയീദ്, സാക്കിര്‍ ഉര്‍ റഹ്മാന്‍ ലഖ്വി തുടങ്ങിയവര്‍ക്കെതിരെ പാകിസ്ഥാന്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 

ഇതിന് പുറമെ ആറ് സുപ്രധാന വിഷയങ്ങള്‍ നടപ്പാക്കാനും പാകിസ്ഥാന്‍ പരാജയപ്പെട്ടിട്ടുണ്ട്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തടയാന്‍ എഫ്എടിഎഫ് 27 ഇന നടപടിക്രമങ്ങളാണ് പാകിസ്ഥാനോട് ആവശ്യപ്പെട്ടത്. ഇതില്‍ 21 കാര്യങ്ങള്‍ ചെയ്‌തെങ്കിലും ബാക്കിയുള്ളവ തീര്‍ക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. 

ഗ്രേ ലിസ്റ്റില്‍ തുടര്‍ന്നാല്‍ ഐഎംഎഫ്, ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം നേടുന്നത് ബുദ്ധിമുട്ടാകും. അതേസമയം പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് തടയാന്‍ സുഹൃത്തുക്കളായ ചൈനയ്ക്ക് പുറമെ തുര്‍ക്കിയും, മലേഷ്യയും സഹായിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.