CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 58 Minutes 24 Seconds Ago
Breaking Now

മാമോദീസ ചടങ്ങിനിടെ വൈദികന്റെ അലക്ഷ്യമായ ഇടപെടല്‍ ; കുഞ്ഞിന് പരിക്കേറ്റെന്ന പരാതിയുമായി മാതാപിതാക്കള്‍

കുഞ്ഞിന്റെ കയ്യില്‍ വിചിത്രമായ രീതിയില്‍ പിടിച്ചാണ് വൈദികന്‍ വെസലിലെ വെള്ളത്തില്‍ മുക്കുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം.

മാമോദീസ ചടങ്ങിനിടെ വൈദികന്റെ അലക്ഷ്യമായ ഇടപെടല്‍ മൂലം കുഞ്ഞിന് പരിക്കേറ്റെന്ന പരാതിയുമായി മാതാപിതാക്കള്‍. സൈപ്രസ് സ്വദേശികളായ ദമ്പതികളാണ് ലിമസോളിലെ ഒരു വൈദികനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കുട്ടിയുടെ മാമോദീസ ചടങ്ങിന്റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. വളരെ അലക്ഷ്യമായാണ് വൈദികന്‍ കുഞ്ഞിനെ കൈകാര്യം ചെയ്യുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്.സംഭവത്തില്‍ കുഞ്ഞിന് പരിക്കേറ്റെന്നും മാതാപിതാക്കള്‍ വൈദികനെതിരെ പരാതിയുമായി പള്ളിയെ സമീപിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

കുഞ്ഞിന്റെ കയ്യില്‍ വിചിത്രമായ രീതിയില്‍ പിടിച്ചാണ് വൈദികന്‍ വെസലിലെ വെള്ളത്തില്‍ മുക്കുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ കുട്ടിയുടെ കാല് വെസലിന്റെ വക്കില്‍ തട്ടുന്നതൊന്നും കാര്യമാക്കുന്നേയില്ല. 'വൈദികന്‍ എന്റെ കുഞ്ഞിനെ അടിച്ചു. ശ്രദ്ധയോടെ ചെയ്യാന്‍ ഞങ്ങള്‍ ഒച്ചയുയര്‍ത്തി പറഞ്ഞപ്പോള്‍ മാമോദീസ എന്റെ ഉത്തരവാദിത്തമാണ്' എന്ന മറുപടിയാണ് അദ്ദേഹത്തില്‍ നിന്നുണ്ടായതെന്നാണ് കുഞ്ഞിന്റെ അമ്മ ടീന ഷിത്ത പറയുന്നത്.

ഞങ്ങളുടെ ജീവിതത്തിലെ ഒരു മനോഹര ദിവസമാണ് ആ വൈദികന്‍ നശിപ്പിച്ചത്' ടീന പറയുന്നു. അതേസമയം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പ്രതികരണവുമായെത്തിയ വൈദികന്‍ തന്റെ ഭാഗം ന്യായീകരിക്കുന്ന വാദങ്ങളാണ് നിരത്തിയത്. കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച വൈദികന്‍ പക്ഷെ  തന്റെ ഭാഗത്ത് തെറ്റുണ്ടായതായി അംഗീകരിക്കാന്‍ തയ്യാറായില്ല.

മറിച്ച് കുഞ്ഞ് കയ്യില്‍ നിന്നും വഴുതിപ്പോകാന്‍ നേരം അതിനെ സംരക്ഷിക്കുന്നതിനായാണ് അതുപോലെ പിടിച്ചിരുന്നതെന്നാണ് പറയുന്നത്. കുഞ്ഞിനെ ഉപദ്രവിക്കാനോ പരിക്കേല്‍പ്പിക്കാനോ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ' ഞാന്‍ നിരവധി കുഞ്ഞുങ്ങളുടെ മാമോദീസ ചടങ്ങുകള്‍ നിര്‍വഹിച്ചിട്ടുണ്ട് എന്നാല്‍ ഈ കുഞ്ഞ് വളരെ സമ്മര്‍ദ്ദത്തിലാണെന്ന് തോന്നിയതു കൊണ്ട് എത്രയും വേഗം ചടങ്ങുകള്‍ തീര്‍ക്കാന്‍ മാത്രമാണ് ശ്രമിച്ചത്' വൈദികന്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.