CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 6 Seconds Ago
Breaking Now

ക്രിസ്മസ് ആഘോഷിക്കാന്‍ ഇറങ്ങിയാല്‍ വൈറസ് പിടിപെട്ട് 'ചാകും'! ആഘോഷകാലത്തെ ഇളവുകള്‍ രാഷ്ട്രീയ തീരുമാനം; കുടുംബങ്ങളുടെ ഒത്തുചേരല്‍ വിലക്ക് ഫലം കണ്ടില്ലെങ്കില്‍ സ്‌കൂളുകള്‍ അടയ്ക്കണമെന്ന് 'ലോക്ക്ഡൗണ്‍ പ്രൊഫസര്‍'?

ക്രിസ്മസ് ആഘോഷങ്ങളില്‍ ഒത്തുചേരുന്നത് പ്രിയപ്പെട്ടവരുടെ മരണത്തില്‍ കലാശിക്കുമെന്ന പ്രൊഫസര്‍ ഫെര്‍ഗൂസന്റെ നിലപാട് രാജ്യത്ത് ആശങ്ക വിതയ്ക്കുകയാണ്

23,012 പുതിയ കൊവിഡ്-19 കേസുകളും, 174 മരണങ്ങളും രേഖപ്പെടുത്തിയതിന് പിന്നാലെ പുതിയ മുന്നറിയിപ്പുമായി പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസന്‍. ക്രിസ്മസ് ദിനത്തില്‍ ആളുകളെ കൂടിച്ചേരാന്‍ അനുവദിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധിക്കുകയും, മരണങ്ങള്‍ സംഭവിക്കുമെന്നുമാണ് ഫെര്‍ഗൂസന്റെ വാദം. പ്രൊഫസര്‍ തയ്യാറാക്കിയ മോഡല്‍ പ്രകാരമാണ് മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. ക്രിസ്മസ് ആഘോഷം ഉഷാറാക്കാന്‍ അനുവദിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 

കുടുംബങ്ങള്‍ കൂടിച്ചേരുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്‍ഫെക്ഷന്‍ കുറയ്ക്കാന്‍ ഫലപ്രദമായില്ലെങ്കില്‍ മുതിര്‍ന്ന കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചിടേണ്ടി വരുമെന്നാണ് പ്രൊഫസര്‍ ഫെര്‍ഗൂസണ്‍ ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കുന്നത്. ആഘോഷകാലത്ത് വിലക്കുകളില്‍ ഇളവ് വരുത്തുന്നത് രാഷ്ട്രീയ തീരുമാനം മാത്രമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'ഇത് വ്യാപനത്തിന്റെ അപകടം ക്ഷണിച്ച് വരുത്തും, ഇതിന് പ്രത്യാഘാതവും ഉണ്ടാകും. ആ ദിവസം ഇന്‍ഫെക്ഷന്‍ പിടിപെടുന്നത് വഴി ചിലര്‍ മരിക്കുകയും ചെയ്യും. ഒന്നോ രണ്ടോ ദിവസമാക്കി ചുരുക്കിയാല്‍ പ്രത്യാഘാതവും ചുരുക്കാം. ചെലവും, ഗുണവും തമ്മില്‍ പരിഗണിച്ചാണ് രാഷ്ട്രീയ നിലപാട് വരിക', ബിബിസി റേഡിയോ 4ന്റെ ടുഡെ പ്രോഗ്രാമില്‍ ഫെര്‍ഗൂസണ്‍ പറഞ്ഞു. 

ക്രിസ്മസ് ആഘോഷം പകര്‍ച്ചവ്യാധിയുടെ വെളിച്ചത്തില്‍ പഴയത് പോലെ ആകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബന്ധുക്കള്‍ക്ക് ഒത്തുകൂടാന്‍ അവസരം ലഭിക്കുമെന്ന് പറയുമ്പോഴും ഇത് പതിവ് രീതിയില്‍ ആകില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. 'കുടുംബങ്ങളുടെ ഇടപഴകല്‍ ഒഴിവാക്കുന്നത് ഏറെ ഫലപ്രദമാണ്. സമ്പര്‍ക്കം കുറയ്ക്കണമെന്നതിനാല്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ പരിധിയുണ്ട്. ഇതിന് പുറമെ മുതിര്‍ന്ന കുട്ടികളുടെ ക്ലാസുകളുടെ കാര്യത്തിലും തീരുമാനം വന്നേക്കും. സ്‌കൂളുകള്‍ ഭാഗികമായി അടച്ചിടേണ്ടി വരും. ട്രാന്‍സ്മിഷന്‍ തടയാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്നതാണ് വെല്ലുവിളി', ഫെര്‍ഗൂസണ്‍ ഓര്‍മ്മിപ്പിക്കുന്നു. 

അതേസമയം ക്രിസ്മസ് ആഘോഷങ്ങളില്‍ ഒത്തുചേരുന്നത് പ്രിയപ്പെട്ടവരുടെ മരണത്തില്‍ കലാശിക്കുമെന്ന പ്രൊഫസര്‍ ഫെര്‍ഗൂസന്റെ നിലപാട് രാജ്യത്ത് ആശങ്ക വിതയ്ക്കുകയാണ്. ആഘോഷ സീസണിലേക്ക് കടക്കുന്നതിനൊപ്പം എത്തിച്ചേരുന്ന ശൈത്യകാലം കാര്യങ്ങള്‍ ദുര്‍ഘടമാക്കി മാറ്റുമെന്നാണ് കരുതുന്നത്. കേസുകള്‍ നിലവിലെ രീതിയില്‍ ഉയര്‍ന്നാല്‍ എന്‍എച്ച്എസിന് പിടിച്ചുനില്‍ക്കാന്‍ കഴിയുമോയെന്നാണ് ഭീതി. 




കൂടുതല്‍വാര്‍ത്തകള്‍.