CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 40 Minutes 18 Seconds Ago
Breaking Now

'ആ കുട്ടികള്‍ അനുഭവിച്ചത് നീയും അറിയണം'! ബ്രിട്ടനിലെ കൊടുംക്രൂരനായ കുട്ടിപ്പീഡകനെ ജയിലില്‍ കേബിള്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നു; മൂക്കിലൂടെ കുത്തിയിറക്കിയ പേന തലച്ചോറില്‍ എത്തി; ഒപ്പം സഹതടവുകാരന്റെ ലൈംഗിക പീഡനവും?

സഹതടവുകാരന്‍ അക്രമം ശ്രദ്ധിക്കുമ്പോഴേക്കും ഹക്കിളിന്റെ കഥ കഴിച്ചിരുന്നു

ബ്രിട്ടന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കുപ്രശസ്തനായ കുട്ടിപ്പീഡകനെ ജയില്‍ സെല്ലില്‍ വെച്ച് ശ്വാസംമുട്ടിച്ച് കൊന്ന സഹതടവുകാരന്‍ കൊലപാതകം ഏറെ ആസ്വദിച്ചെന്ന് കോടതി വിചാരണയില്‍ വെളിപ്പെടുത്തല്‍. ബ്രിട്ടനിലെ ക്രൂരനായ പീഡകന്‍ റിച്ചാര്‍ഡ് ഹക്കിളിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയും, ശ്വാസംമുട്ടിച്ചുമാണ് തടവുകാരന്‍ പോള്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് കൃത്യമായി പ്ലാന്‍ ചെയ്ത് കൊലപാതകം നടപ്പാക്കിയത്. 

റിച്ചാര്‍ഡ് അക്രമിച്ച ഓരോ കുട്ടിയും അനുഭവിച്ചതെല്ലാം ഇയാളും അനുഭവിക്കണമെന്ന് കരുതിക്കൂട്ടിയായിരുന്നു 30-കാരന്റെ അക്രമമെന്ന് ഹള്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. 191 കുട്ടികളെ ചൂഷണം ചെയ്തതിന് 22 ജീവപര്യന്തങ്ങള്‍ അനുഭവിച്ച് വരികയായിരുന്നു ഹക്കിള്‍. ഇതിനിടെയാണ് സെല്ലില്‍ ഫിറ്റ്‌ജെറാള്‍ഡിന്റെ അക്രമം നേരിട്ടത്. ലൈംഗിക കുറ്റവാളിയായ ഫിറ്റ്‌സ്‌ജെറാള്‍ഡ് 33-കാരനായ ഹക്കിളിന്റെ മൂക്കിലൂടെ പേന ബലം പ്രയോഗിച്ച് കുത്തിയിറക്കി തലച്ചോറില്‍ എത്തിക്കുകയും, കിച്ചണ്‍ ഉപകരണം ഉപയോഗിച്ച് ലൈംഗികമായി അക്രമിക്കുകയും ചെയ്തു. 

2019 ഒക്ടോബറില്‍ ഈസ്റ്റ് യോര്‍ക്ക്ഷയര്‍ എച്ച്എംപി ഫുള്‍ സട്ടണില്‍ വെച്ച് ഹക്കിളിനെ പരമാവധി അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നു അക്രമം. തുടര്‍ച്ചയായി അക്രമം നേരിട്ട് ഒടുവില്‍ ഹക്കിള്‍ കൊല്ലപ്പെടുകയായിരുന്നു. 2009ല്‍ നടത്തിയ ലൈംഗിക അതിക്രമത്തിന് ആജീവനാന്തം ജയിലിലായ ഫിറ്റ്‌സ്‌ജെറാള്‍ഡ് ഹക്കിള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ നടപ്പാക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ബാരിസ്റ്റര്‍ അലിസ്റ്റര്‍ നീല്‍ പ്രതികരിച്ചു. 

തെളിവുകള്‍ കോടതിയില്‍ വിവരിക്കുമ്പോള്‍ കൊലപാതകം ഫിറ്റ്‌സ്‌ജെറാള്‍ഡ് നിഷേധിക്കുകയാണ് ചെയ്തത്. ബ്രഷില്‍ നിര്‍മ്മിച്ചെടുത്ത ആയുധം ഉപയോഗിച്ച് ഹക്കിളിന്റെ കഴുത്തില്‍ കുത്തുകയും ചെയ്തു. സഹതടവുകാരന്‍ അക്രമം ശ്രദ്ധിക്കുമ്പോഴേക്കും ഹക്കിളിന്റെ കഥ കഴിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.