CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 11 Seconds Ago
Breaking Now

സീനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ മുമ്പില്‍ എത്ര നിസാരമായിട്ടാണ് ആ കുട്ടി അഭിനയിച്ചത് ; അപര്‍ണ്ണയെ കുറിച്ച് ഉര്‍വ്വശി

പ്രേക്ഷകശ്രദ്ധ നേടിയ ഏറ്റവും പുതിയ ചിത്രമാണ് സൂരാരൈ പൊട്രു. സുധ കൊംഗാര പ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യയുടെയും ഉര്‍വശിയുടെയും അഭിനയമികവിനോടൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്ചവെച്ച നടിയാണ് അപര്‍ണ്ണമുരളി. അപര്‍ണ്ണയുടെ അഭിനയമികവിനെ അഭിനന്ദിച്ച് നടി ഉര്‍വശിയും രംഗത്തെത്തിയിരുന്നു

'അപര്‍ണ നന്നായി അഭിനയിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് ആ കുട്ടി ഡയലോഗ് മുഴുവന്‍ പഠിച്ചെടുത്ത് സ്വയം ഡബ് ചെയ്യുകയായിരുന്നു. നമുക്ക് വലിയൊരു അഭിമാനമല്ലേ ഇത്', എന്നായിരുന്നു ഉര്‍വശി പറഞ്ഞത്.

'അപര്‍ണയുമായുള്ള എന്റെ ആദ്യത്തെ കോമ്പിനേഷന്‍ സീന്‍ ഒരു പെണ്ണുകാണല്‍ ചടങ്ങായിരുന്നു. അത്രയും സീനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ മുമ്പില്‍ എത്ര നിസാരമായാണ് ആ കുട്ടി അഭിനയിച്ചിട്ടുള്ളത്. അതില്‍ തന്നെ ആ കുട്ടിയുടെ അളവ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും', ഉര്‍വശി പറഞ്ഞു.

നമ്മുടെ കുട്ടികള്‍ ഇവിടെ വന്ന് ചാലഞ്ചിങ് ആയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ഒത്തിരി സന്തോഷം തോന്നാറുണ്ടെന്നും ഒരുപാട് കാലത്തേ പരിചയം ഉള്ളവരെ പോലെയാണ് തങ്ങള്‍ സംസാരിക്കാറുള്ളതെന്നും ഉര്‍വശി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.