CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 13 Minutes 40 Seconds Ago
Breaking Now

സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

സ്‌കോട്ട്‌ലന്റ   : ജീവകാരുണ്യ  രംഗത്തും മലയാള ഭാഷയോടുള്ള സ്‌നേഹ കടപ്പാടിന്റെ ഭാഗമായും  പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ മലയാളി കൗണ്‍സില്‍  കേരളത്തിലും പുറത്തുള്ളവര്‍ക്കായി സാഹിത്യ മത്സര0  നടത്തുന്നു.  

കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ സാംസകാരികജീവകാരുണ്യ പ്രമുഖരെ എല്‍.എം.സി.  ആദരിച്ചിട്ടുണ്ട്. കാക്കനാടന്‍, ബാബു കുഴിമറ്റ0,   ജീവകാരുണ്യ, അദ്ധ്യാപക രംഗത്ത്  സേവനം ചെയ്ത ജീ. സാ0 മാവേലിക്കരക്ക് എം.എല്‍.എ . ആര്‍. രാജേഷാണ് പുരസ്‌കാരം നല്‍കിയത്. സ്വിസ്സ് സര്‍ലണ്ടില്‍ നിന്നുള്ള കവി ബേബി കാക്കശേരിയുടെ 'ഹംസഗാനം' എന്ന കവിത സമാഹാരത്തിന് പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ വെച്ച്  എം.എല്‍.എ. .ശിവദാസന്‍ നായര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 2018 19 ല്‍ സാഹിത്യ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനായ ശ്രീ. വിശ്വം പടനിലത്തിന്റ 'അതിനപ്പുറം ഒരാള്‍' എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.  2020 ല്‍ സ്പീക്കര്‍ ശ്രീ.പി.ശ്രീരാമകൃഷ്ണന്‍ തിരുവനന്തപുരത്തു് നല്‍കാനിരുന്ന പുരസ്‌കാര കര്‍മ്മം കോവിഡ് മൂലം മാറ്റിവച്ചു.  നിഷ്‌കര്‍ഷമായ പരിശോധനയിലൂടെ സാഹിത്യ രംഗത്തെ പ്രമുഖ മൂന്നംഗ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. 

2016 മുതല്‍ 2020 വരെ പ്രസിദ്ധികരിച്ച  കഥ, യാത്രാവിവരണ മികച്ച ഗ്രന്ഥങ്ങള്‍ക്കാണ്  25,000 രൂപയും, പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്‌കാരവും നല്‍കുക. കൃതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31, 2020 ആണ്.  പുസ്തകങ്ങള്‍ അയക്കേണ്ട വിലാസം. Sasi Cherayi, 124 Katherin Road, London  E6 1 ER. England.  (email sunnypta @yahoo.com). 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.