CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 20 Seconds Ago
Breaking Now

അമേരിക്കക്കാര്‍ക്ക് മുന്‍പ് ഫിസര്‍ വാക്‌സിന്‍ ബ്രിട്ടീഷുകാര്‍ക്ക് കിട്ടും? വാക്‌സിന് അംഗീകാരം ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ റെഗുലേറ്റര്‍; ഡിസംബര്‍ 1 മുതല്‍ വാക്‌സിന്‍ കുത്തിവെയ്ക്കാനുള്ള തയ്യാറെടുപ്പ് നടത്താന്‍ എന്‍എച്ച്എസിന് നിര്‍ദ്ദേശം

40 മില്ല്യണ്‍ ഫിസര്‍ കൊവിഡ് വാക്‌സിനാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്

അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫിസര്‍ തയ്യാറാക്കുന്ന കൊറോണാവൈറസ് വാക്‌സിന്‍ അമേരിക്കക്കാര്‍ക്ക് ലഭിക്കുന്നതിന് മുന്‍പ് ബ്രിട്ടീഷുകാരുടെ കൈയിലെത്തും! വാക്‌സിന്‍ സംബന്ധിച്ച് അടിയന്തരമായ തീരുമാനം കൈക്കൊള്ളാന്‍ റെഗുലേറ്റര്‍ തയ്യാറെടുത്തതോടെയാണ് ഇതിനുള്ള സാധ്യത തെളിയുന്നത്. ഡിസംബര്‍ 1 മുതല്‍ വാക്‌സിന്‍ കുത്തിവെയ്ക്കാനുള്ള തയ്യാറെടുപ്പ് നടത്താന്‍ ജീവനക്കാരെ സജ്ജമാക്കണമെന്ന് എന്‍എച്ച്എസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 

ഫിസര്‍ ഐഎന്‍സിയും, ജര്‍മ്മന്‍ ബയോടെക് സ്ഥാപനമായ ബയോഎന്‍ടെക് എസ്ഇയും ചേര്‍ന്ന് നിര്‍മ്മിച്ച കൊവിഡ്-19 വാക്‌സിന്‍ സംബന്ധിച്ച് ഔദ്യോഗികമായ വിവരം യുകെ വാച്ച്‌ഡോഗ് ഉടന്‍ മുന്നോട്ട് വെയ്ക്കുമെന്നാണ് കരുതുന്നത്. കാര്യങ്ങള്‍ എല്ലാം കൃത്യമായി മുന്നോട്ട് പോയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വാക്‌സിന് റെഗുലേറ്റര്‍ പച്ചക്കൊടി വീശുമെന്നാണ് ടെലിഗ്രാഫ് പത്രത്തോട് സര്‍ക്കാര്‍ ശ്രോതസ്സ് വെളിപ്പെടുത്തിയത്. അടുത്ത മാസം ആരംഭത്തില്‍ തന്നെ വാക്‌സിന്‍ നല്‍കാന്‍ തയ്യാറെടുക്കണമെന്ന് എന്‍എച്ച്‌സിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 

അതേസമയം യുഎസ് റെഗുലേറ്ററായ ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ഡിസംബര്‍ 10 വരെ യോഗം ചേരാന്‍ തീരുമാനിച്ചിട്ടില്ല. ഈ ബോഡിക്ക് 24 മണിക്കൂറില്‍ താഴെ മതി വിധി തീരുമാനിക്കാന്‍. ട്രംപിന്റെ ഓപ്പറേഷന്‍ വാര്‍പ് സ്പീഡ് മേധാവി ഡോ. മൊന്‍സെഫ് സ്ലോയി ഒന്നോ രണ്ടോ ദിവസം കൊണ്ട് അന്തിമതീരുമാനം എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മെഡിസിന്‍സ് & ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി സ്വതന്ത്ര പരിശോധന നടത്തിയാകും ഇക്കാര്യം തീരുമാനിക്കുകയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. 

40 മില്ല്യണ്‍ ഫിസര്‍ കൊവിഡ് വാക്‌സിനാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 10 മില്ല്യണ്‍ ആദ്യം ലഭിച്ചാല്‍ 5 മില്ല്യണ്‍ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാം. സ്പ്രിംഗ് സമയത്തോടെ ജീവിതം സാധാരണ നിലയില്‍ എത്തുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പ്രതീക്ഷ പങ്കുവെച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.