Breaking Now

ചരിത്രം സൃഷ്ടിച്ച് ബിലാത്തിയാലെ കൂട്ടുകാരുടെ ഐപിഎല്‍ പ്രവചന മത്സരം: ജില്‍സണ്‍ റ്റി ജേക്കബ് പ്രവചനത്തിലെ കേമന്‍

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഇന്‍ഡ്യയില്‍ നടത്തുവാന്‍ കഴിയാതെ വന്ന ഇന്‍ഡ്യന്‍ പ്രമീയര്‍ ലീഗ് 13ാം സീസണ്‍ മത്സരങ്ങള്‍ യു എ ഇ യില്‍ വച്ച് അരങ്ങേറിയപ്പോള്‍ ഐപിഎല്ലിന്റെ എല്ലാ ആവേശവും ഏറ്റെടുത്തു  ബിലാത്തിയിലെ കൂട്ടുകാര്‍ എന്ന ഫെയ്‌സു ബുക്ക് കൂട്ടായ്മ നടത്തിയ ബിലാത്തി ടെക്ബാങ്ക്  ഐപി എല്‍ പ്രവചന മത്സരത്തില്‍ ജിന്‍സണ്‍ റ്റി ജേക്കബ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായ്.

സെപ്തംബര്‍ 19 ന് ആരംഭിച്ച് നവംബര്‍ 10 ന് അവസാനിച്ച ഐപിഎല്‍ മത്സരത്തിലെ 60 കളികളിലായി ഏറ്റവും അധികം തവണകളില്‍ വിജയികളെ മത്സരം തുടങ്ങുന്നതിനു മുമ്പ് കൃത്യമായി പ്രവചിച്ചവരെയാണ് ജേതാക്കളായി തെരെഞ്ഞടുത്തത്.

കഴിഞ്ഞ ദിവസം നടന്ന ലൈവ് പരിപാടിയില്‍ യുകെയിലെ സാമൂഹ്യ സംഘടനാ രംഗത്ത് അറിയപ്പെടുന്ന വാറിങ്ംടണ്‍ സ്വദേശി ഷീജോ വറുഗീസ് ആണ് വിജയികളെ പ്രഖ്യാപിച്ചത്. അറുപതു മത്സരങ്ങളില്‍ നിന്ന് 37 പോയന്റ് കളമായ് 3 പേര്‍ ആദ്യ സ്ഥാനത്തു എത്തിയതിനാല്‍ നറുക്കെടുപ്പിലൂടെ ആണ് ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുത്തത്.

നോഫോക്ക് സ്വദേശി ജിന്‍സണ്‍ റ്റി ജേക്കബ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായപ്പോള്‍, ബ്രിസ്റ്റോളില്‍ നിന്നുള്ള ടോമി തോമസ് രണ്ടാം സ്ഥാനവും നോട്ടിംങ്ങില്‍ താമസിക്കുന തോമസ് സ്റ്റീഫന്‍ മൂന്നാം സമ്മാനം നേടി. ബര്‍മ്മിങ്ങാമില്‍ നിന്നുള്ള ബോബന്‍ സിറയിക് (36) ആണ് നാലാം സ്ഥാനം നേടിയത്.

ഷിമ്മി കാരിനാട്ട് തോമസ് (34) സജി പാലാക്കാരന്‍ (33) ജിജിത് പാപ്പച്ചന്‍ (33) തലയ്ക്കല്‍ സോണി (32) എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്കും അര്‍ഹരായി. ബാബു തോമസ് (36), ബിബിന്‍.വി.എബ്രാഹം (35) സീജോ വേലാംകുന്നേല്‍ ജോസ് (34) ജസ്റ്റ്യന്‍ എബ്രാഹം (32) എന്നിവര്‍  ഗ്രൂപ്പ് അഡ്മന്മാരായായതിനാല്‍ സമ്മാനങ്ങള്‍ നിരസിക്കുകയാണ് ഉണ്ടായത്.

ശാന്തതയോടും തന്‍മയത്വത്തോടും കൂടി ജീവസുറ്റ രീതിയില്‍ വിജയികളെ പ്രഖ്യാപിച്ച ഷീജോ വറുഗീസ് ബിലാത്തി കുട്ടുകാരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

കൊറോണക്കാല വിരസത ലോകത്ത് ആകമാനമായി നിരവധി ഫെയ്‌സ ബുക്ക് കൂട്ടയ്മകള്‍ ഉടലെടുക്കുവാന്‍ കാരണമായെങ്കിലും നാലായിരത്തോളം അംഗങ്ങളുള്ള ബിലാത്തിലിലെ കൂട്ടുകാര്‍ ഇംഗ്ലണ്ടിലെ മലയാളികള്‍ക്ക് മാത്രമായി ആരംഭിച്ചതാണെന്ന് ബി കു എന്ന ചുരക്ക പേരില്‍ അറിയിപ്പെടുന്ന കൂട്ടായ്മയുടെ അഡ്മിന്‍ന്മാര്‍ അവകാശപ്പെടുന്നു.

ഇംഗ്ലണ്ടില്‍ വിവിധ ദേശത്ത് വസിക്കുന വിഭിന്ന രാഷ്ട്രീയ വിശ്വാസ ചിന്താഗതിക്കാരായ നോബി കെ ജോസ് (മാര്‍വേന്‍ ) പപ്പന്‍ പപ്പേട്ടന്‍,  അന്നാ എന്‍ സേറാ (സാലിസ്ബറി ) ജസ്റ്റ്യന്‍ എബ്രാഹം ( റോത്തര്‍ ഹാം) ജോമോന്‍ ചെറിയാന്‍ (ഈസ്റ്റ് വോണ്‍ ) സീജോ വേലാംകുന്നേല്‍ ജോസ് (ലണ്ടന്‍) പ്രസാദ് ഒഴാക്കല്‍ (പൂള്‍) ബിബിന്‍ വി എബാഹം ( Sണ്‍ ബ്രിജ് വെല്‍സ്) ജോണ്‍ തോമസ് (വൂസ്റ്റര്‍) ബാബു തോമസ്, റോസ്ബിന്‍ രാജന്‍ (നോര്‍ത്താപ്ടന്‍ ) ഡിക്‌സ്  മാത്യു (നോട്ടിങ്ങാം)  വില്‍സണ്‍ പുന്നോലി ( എക്‌സിറ്റര്‍) എന്നിവര്‍ ആണ് ബിലാത്തി കൂട്ടുകാരുടെ അഡ്മിന്‍ / മോഡറേറ്റര്‍മാരായ് കൂട്ടായ്മയുടെ ചുക്കാന്‍ പിടിക്കുന്നത്.

കൊറോണയും ലോക്ക് ഡൗണും വിരസമാക്കിയ പ്രവാസി ജീവിതത്തില്‍ രണ്ടു മാസത്തോളം ഇംഗ്ലണ്ടിലെ മലയാളികള്‍ക്കായ് നല്ല രീതിയില്‍ കെ പി എല്‍ പുരത്തിന്റെ ആവേശം പകര്‍ന്നു നല്കിയ ബിലാത്തി ടെക്ബാങ്ക് ഐപിഎല്‍ പ്രവചന മത്സരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒന്നാം സമ്മാന ജേതാവായ ജിന്‍സണ്‍ റ്റി ജേക്കബ് പ്രത്യേകം നന്ദിയും അഭിനന്ദനവും അറിയിച്ചു.

വില്‍സണ്‍ പുന്നോലി

 

 
കൂടുതല്‍വാര്‍ത്തകള്‍.