CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 49 Minutes 3 Seconds Ago
Breaking Now

ലിവര്‍പൂളിലെ മലയാളി പ്രവാസികളുടെ കരുത്തായ ലിമയ്ക്ക് പുതിയ നേതൃത്വം ; പസിഡന്റായി ബിജു ജോര്‍ജിനെയും സെക്രട്ടറിയായി ബ്ലെസ്സന്‍ രാജനെയും ട്രഷറര്‍ സ്ഥാനത്തേക്ക് ജോസ് മാത്യുവിനെയും തിരഞ്ഞെടുത്തു

ലിവര്‍പൂള്‍: യു കെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) 2026 - 2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 22-ന് ലിവര്‍പൂളിലെ സെയിന്റ് മാര്‍ഗരറ്റ് മേരി ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പൊതുയോഗത്തില്‍  ഐകകണ്‌ഠേനയാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

സംഘടനയുടെ പ്രസിഡന്റായി ബിജു ജോര്‍ജിനെയും സെക്രട്ടറിയായി ബ്ലെസ്സന്‍ രാജനെയും ട്രഷറര്‍ സ്ഥാനത്തേക്ക് ജോസ് മാത്യുവിനെയും  തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ബിനു വര്‍ക്കിയും ജോയിന്റ് സെക്രട്ടറിയായി ആതിര ശ്രീജിത്തും  പി.ആര്‍.ഒ ആയി  മനോജ് ജോസഫും പ്രവര്‍ത്തിക്കും. 

ലിവര്‍പൂളിലെ മലയാളികളുടെ സാംസ്‌കാരിക തനിമ നിലനിര്‍ത്തുന്നതിനായി വിപുലമായ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി. ക്രിസ് ജോര്‍ജ് ടോംസ്   പ്രധാന ചുമതല വഹിക്കുന്ന ആര്‍ട്‌സ് ക്ലബ് കമ്മറ്റിയില്‍ രജിത്ത് രാജന്‍,  

ജിന്‍സി മോള്‍ ചാക്കോ, കല രാജീവ്, സന്തോഷ് ബെന്നി   എന്നിവരടങ്ങുന്ന ടീം കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.   ജോബി ദേവസ്യ പ്രധാന ചുമതല വഹിക്കുന്ന   സ്‌പോര്‍ട്‌സ് കമ്മിറ്റിയില്‍  ബിന്ദു ഹരി, ജൂലി ഫിലിപ്പ്,  വിഷ്ണു പി. വിജയകുമാര്‍  എന്നിവര്‍  സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസിന് നേതൃത്വം നല്‍കും. 

മാത്യു അലക്‌സാണ്ടര്‍ നേതൃത്വം നല്‍കുന്ന ഫൈനാന്‍സ്  ടീമില്‍ കുര്യാക്കോസ് ഇ. ജെ, ജോയ്‌മോന്‍ തോമസ് എന്നിവര്‍ പ്രവര്‍ത്തിക്കും. നികുല്‍ ദിനേഷ്, ജിജോ വര്‍ഗീസ് എന്നിവരടങ്ങുന്ന പി.ആര്‍.ഒ സബ് കമ്മിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 

ലിമയുടെ പൊതുപ്രവര്‍ത്തനങ്ങളും പൊതുജന സമ്പര്‍ക്ക പരിപാടികളും ഏകോപിപ്പിക്കുന്നതിനായി ഹരി കുമാര്‍ ഗോപാലന്‍ നേതൃത്വം നല്‍കുന്ന ടീമില്‍  സെബാസ്റ്റ്യന്‍ ജോസഫ്, സോജന്‍ തോമസ്, അനില്‍ ഹരി, റ്റിജു ഫിലിപ്പ് എന്നിവരും പ്രവര്‍ത്തിക്കും. സംഘടനയുടെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താന്‍ ഇന്റേണല്‍ ഓഡിറ്ററായി ജിജോ കുരുവിളയെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും പൊതുയോഗം ഏകകണ്‌ഠേന അംഗീകരിച്ചു. മെമ്പേഴ്‌സിന്റെ സര്‍വോന്മുഖമായ വികസനത്തിനുതകുന്ന പരിപാടികള്‍ ഈ വര്‍ഷം ഉള്‍പെടുത്താന്‍ യോഗം തീരുമാനിച്ചു. വരും വര്‍ഷങ്ങളില്‍  ചാരിറ്റി പ്രവര്‍ത്തനങ്ങളും കലാ-കായിക മേളകളും മെംബേര്‍സ് ഫോക്കസ്ഡ് ആയിട്ടുള്ള പരിപാടികളും സംഘടിപ്പിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. 

ലിവര്‍പൂളിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ ഉന്നമനവും സാംസ്‌കാരിക കൂട്ടായ്മയും ലക്ഷ്യമിട്ടാണ് ലിമ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. പുതിയ  ഭാരവാഹികള്‍ക്ക് ലിവര്‍പൂളിലെ നിരവധി സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും സംഘടനകളുടെ പ്രതിനിധികളും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.

 

മനോജ്  ജോസഫ് 

പി. ആര്‍. ഒ

 




കൂടുതല്‍വാര്‍ത്തകള്‍.