CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 54 Minutes 35 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ദമ്പതീ വര്‍ഷ സമാപനത്തോടനുബന്ധിച്ച് റെവ. ഡോ . ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ധ്യാനം

പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷമായി ( 2019 2020 )ആചരിച്ചു പോരുന്ന ദമ്പതീ വര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് രൂപതാ ഫാമിലി അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തില്‍ നവംബര്‍ 26 , 27 , 28 ( വ്യാഴം , വെള്ളി , ശനി ) ദിവസങ്ങളില്‍ വൈകുന്നേരം 5 .40 മുതല്‍ ഒന്‍പതു മണി വരെ  സുപ്രസിദ്ധ വചന പ്രഘോഷകന്‍ റെവ . ഡോ . ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചന്‍' ദാമ്പത്യ ജീവിത വിശുദ്ധീകരണം വിശുദ്ധ കുര്‍ബാനയിലൂടെ ' എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനം നയിക്കുന്നു .  ശനിയാഴ്ച രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും .  ജപമാലയോടും , വിശുദ്ധ കുര്ബാനയോടും , ദിവ്യകാരുണ്യ ആരാധനയോടുമൊപ്പം ആരംഭിക്കുന്ന ഈ വിശുദ്ധ നിമിഷങ്ങളില്‍ പങ്കു ചേരുന്നതിനും , ദൈവവചനം ശ്രവിച്ചു നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളെ വിശുദ്ധീകരിക്കുവാന്‍  ലഭിക്കുന്ന ഈ അവസരത്തില്‍ ഭഗവാക്കാവു വാന്‍ എല്ലാ ദമ്പതികളെയും ക്ഷണിക്കുന്നതായി ദമ്പതീ വര്‍ഷ കോഡിനേറ്റര്‍  വികാരി ജനറാള്‍ മോണ്‍ . ജിനോ അരിക്കാട്ട് എം .സി . ബി എസ് . , ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍  റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ അറിയിച്ചു .രൂപതയുടെ യു ട്യൂബ് ചാനെല്‍ വഴിയും , ഫേസ് ബുക്ക് വഴിയും ആണ് എല്ലാവര്‍ക്കും  പങ്കെടുക്കാവുന്ന രീതിയില്‍ ധ്യാനം ക്രമീകരിച്ചിരിക്കുന്നത് .

 

 




കൂടുതല്‍വാര്‍ത്തകള്‍.