CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 13 Minutes 11 Seconds Ago
Breaking Now

ഏര്‍ഡിങ്ങ്ടണ്‍ മലയാളി സമൂഹത്തിന് അഭിമാനമായി നവനേതൃത്ത്വം

ഏര്‍ഡിങ്ങ്ടണ്‍ മലയാളീ അസോസിയേഷനെ (202022) നയിക്കാനുള്ള ഭരണസമിതിയെ സൂം പൊതുയോഗത്തിലൂടെ തെരെഞ്ഞെടുത്തു. .പരിചയസമ്പന്നരും ,സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ വിപുലമായ കമ്മിറ്റിയാണ് നിലവില്‍ വന്നത് .യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് എബി നെടുവാമ്പുഴ വരുംകാല പ്രവര്ത്തനങ്ങള്‍ വിശദീകരിക്കുകയും എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു .ജെറി സിറിയക്കിന്റെ നേതൃത്തിലുള്ള മുന്‍ കമ്മിറ്റിക്ക് യോഗം നന്ദി രേഖപ്പെടുത്തി. ഇ എം എ കുടുംബത്തില്‍നിന്ന് വേര്‍പിരിഞ്ഞു പോയ മേരി ഇഗ്‌നേഷ്യസീനും ജെയ്‌സമ്മ ടോമിക്കും ആദരാഞ്ജലികള്‍  അര്പ്പിച്ചു ജോര്‍ജ് മാത്യു അനുസ്മരണപ്രഭാഷണം നടത്തി..സെക്രട്ടറി സുവി കുരുവിള പ്രവര്‍ത്തന റിപ്പോര്‍ട്ടും ,ട്രഷറര്‍ റോണി ഈസി  ഫൈനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. .ആനി കുര്യന്‍ സ്വാഗതവും ഷിബു തോമസ് നന്ദിയും പറഞ്ഞു .

ഭാരവാഹികള്‍

എബി നെടുവാമ്പുഴ ചെയര്‍മാന്‍

ആനി കുര്യന്‍  വൈസ് ചെയര്‍മാന്‍

സെക്രട്ടറി       സുവി കുരുവിള

ഹീനോ എബ്രഹാം ജോയിന്റ് സെക്രട്ടറി

റോണി ഈസി ട്രീഷറര്‍

ഷിബു തോമസ് ജോയിന്റ് ട്രീഷറര്‍

ബിജി അശോകന്‍ കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍

ബൈജു കുര്യാക്കോസ് .ഏരിയ കോഓര്‍ഡിനേറ്റര്‍ (പെറി കോമണ്‍ )

ജോയി വട്ടക്കാര ഏരിയ കോഓര്‍ഡിനേറ്റര്‍ (സെന്‍ട്രല്‍ )

ജോര്‍ജ് മാത്യു    ഏരിയ കോഓര്‍ഡിനേറ്റര്‍ (കിങ്‌സ്ബറി )

യുക്മ പ്രതിനിധികളായി ആനി കുര്യന്‍ ,ജോര്‍ജ് മാത്യു ,ബൈജു കുര്യാക്കോസ് എന്നിവരെയും യോഗം തെരെഞ്ഞടുത്തു .

വാര്‍ത്ത അയക്കുന്നത്

ജോര്‍ജ് മാത്യൂ

P R O EMA

 




കൂടുതല്‍വാര്‍ത്തകള്‍.