CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 17 Minutes 26 Seconds Ago
Breaking Now

യുകെയുടെ പുതിയ പോയിന്റ് ബേസ്ഡ് വിസ സിസ്റ്റം പ്രാബല്യത്തില്‍; ഇന്ത്യക്കാര്‍ക്ക് പുതിയ സിസ്റ്റം പ്രയോജനം ചെയ്യുന്നത് എങ്ങിനെ? യുകെ വിസയിലേക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ട് മുതല്‍ ഗ്രാജുവേറ്റ് റൂട്ട് വരെ എങ്ങിനെ ഉപയോഗിക്കാം?

പുതിയ സിസ്റ്റത്തിന് കീഴില്‍ അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കുമെങ്കിലും പുതിയ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ പ്രകാരം യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും 2021 ജനുവരി 1 വരെ കാത്തിരിക്കണം

യുകെയുടെ പുതിയ പോയിന്റ്‌സ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരും, ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഇയു ഇതര പൗരന്‍മാരും ഒരു പോലെ പരിഗണിക്കപ്പെടുന്ന അവസ്ഥ സംജാതമാകും. ലോകത്തിലെ മികച്ച, കഴിവുറ്റ ആളുകളെ ആകര്‍ഷിക്കാനും, കുറഞ്ഞ വരുമാനം നേടുന്ന, ലോ-സ്‌കില്‍ഡ് തൊഴിലാളികളെ കുറയ്ക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ വിസ സിസ്റ്റമെന്ന് ഗവണ്‍മെന്റ് പറയുന്നു. 

സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ട്, ഗ്ലോബല്‍ ടാലന്റ് റൂട്ട്, ഗ്രാജുവേറ്റ് റൂട്ട്, ഇന്‍ട്രാ-കമ്പനി ട്രാന്‍സ്ഫര്‍ തുടങ്ങിയ വിവിധ വഴികളാണ് യുകെ വിസയിലേക്ക് എത്തിച്ചേരാന്‍ ആളുകളെ കാത്തിരിക്കുന്നത്. പുതിയ സിസ്റ്റത്തിന് കീഴില്‍ അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കുമെങ്കിലും പുതിയ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ പ്രകാരം യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും 2021 ജനുവരി 1 വരെ കാത്തിരിക്കണം, ബ്രക്‌സിറ്റ് ട്രാന്‍സിഷന്‍ കാലയളവ് അവസാനിക്കുന്ന സമയമാണിത്. 

പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം വഴി സ്വതന്ത്ര സഞ്ചാരം അവസാനിപ്പിച്ച്, രാജ്യത്തിന്റെ അതിര്‍ത്തി നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന വാഗ്ദാനമാണ് നടപ്പാക്കിയതെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. ഇന്ത്യന്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമാകുന്നതാണ് പുതിയ സിസ്റ്റം. ആഗോള തലത്തില്‍ ഒരു നയം വരുന്നതോടെ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സിസ്റ്റം ഉപകാരപ്രദമാകുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ സര്‍ ഫിലിപ്പ് ബാര്‍ട്ടണ്‍ നേരത്തെ പ്രതികരിച്ചിരുന്നു. 

എങ്ങിനെയാണ് പുതിയ പോയിന്റ് ബേസ്ഡ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്?

പുതിയ സിസ്റ്റം അനുസരിച്ച് പ്രത്യേക സ്‌കില്‍, ക്വാളിഫിക്കേഷന്‍, സാലറി, പ്രൊഫഷന്‍ എന്നിവ അനുസരിച്ചാണ് പോയിന്റുകള്‍ നല്‍കുക. അപേക്ഷ നല്‍കാന്‍ ചുരുങ്ങിയത് 70 പോയിന്റ് വേണം. ഇതോടെ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍, അക്കാഡമിക്കുകള്‍ തുടങ്ങിയ ആഗോള തലത്തിലെ കഴിവുറ്റവര്‍ക്ക് മുന്‍ഗണന ലഭിക്കും. 

സ്‌കില്‍ഡ് വിസ റൂട്ട് പ്രകാരമാണെങ്കില്‍ അപേക്ഷകര്‍ക്ക് പര്യാപ്തമായ സ്‌കില്‍ ലെവല്‍ അനുസരിച്ച് അംഗീകൃത സ്‌പോണ്‍സറുടെ ജോബ് ഓഫര്‍ ആവശ്യമാണ്. ഇവര്‍ പര്യാപ്തമായ തോതില്‍ ഇംഗ്ലീഷ് സംസാരിക്കണം. ഇവ പാലിച്ചാല്‍ 50 പോയിന്റ് ലഭിക്കും. ഇതിന് പുറമെ വിസയ്ക്ക് ആവശ്യമായ 20 പോയിന്റ് മറ്റ് ആവശ്യകതകളിലൂടെ ലഭിക്കണം, അതില്‍ മാറ്റവും വരാം. 

ഗ്ലോബല്‍ ടാലന്റ് വിസ റൂട്ട് ലോകത്തിലെ ഉന്നത ശാസ്ത്രജ്ഞരെയും, റിസേര്‍ച്ചേഴ്‌സിനെയും, മാത്തമാറ്റീഷ്യന്‍സിനെയും ലക്ഷ്യമിട്ടുള്ള ഫാസ്റ്റ് ട്രാക്ക് വിസ സിസ്റ്റമാണ്. 2020 നവംബര്‍ വരെ ഏതെല്ലാം ബോഡികള്‍ക്കാണ് ഈ സിസ്റ്റം പ്രകാരം പ്രതിഭകളെ എത്തിക്കാന്‍ കഴിയുന്നതെന്ന ലിസ്റ്റ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. 

സ്റ്റുഡന്റ് വിസ റൂട്ടുകളും പോയിന്റ് ബേസ്ഡ് ആയാണ് ഇനി പ്രവര്‍ത്തിക്കുക. യുകെയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള ഓഫര്‍ കാണിച്ചിരിക്കണം. ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുമെന്നതിന് പുറമെ സാമ്പത്തികമായി സ്വയം പിന്തുണയ്ക്കാനും കഴിയുമെന്ന് തെളിയിക്കണം. 

2021 സമ്മര്‍ മുതല്‍ യുകെയില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനാണ് ഗ്രാജുവേറ്റ് വിസ റൂട്ട് സര്‍ക്കാര്‍ ലഭ്യമാക്കുന്നത്. ഈ വഴിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ തുടരാനും, പഠനം പൂര്‍ത്തിയാക്കി രണ്ട് വര്‍ത്തേക്ക് യുകെയില്‍ ഏത് സ്‌കില്‍ ലെവലിലും ജോലി ചെയ്യാനും അവസരം ലഭിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.