CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 49 Seconds Ago
Breaking Now

ബ്രിട്ടനില്‍ പുതിയ വിലക്കുകള്‍ ദിവസങ്ങള്‍ മാത്രം അകലെ; മാര്‍ക്കറ്റുകള്‍ അടയ്ക്കും, വ്യായാമത്തിന് പുറത്തിറങ്ങി ആളുകളെ കാണുന്നത് വിലക്കും; നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ പണി പിന്നാലെ!

സര്‍ക്കാര്‍ കണക്കുകള്‍ക്ക് വിരുദ്ധമായി പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്കെങ്കിലും വൈറസ് പകര്‍ന്ന് കിട്ടുന്നുണ്ടെന്ന് ചില ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു

ജനങ്ങളില്‍ ഒരു വിഭാഗം തുടരുന്ന നിയമലംഘനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലോക്ക്ഡൗണ്‍ നടപടിക്രമങ്ങള്‍ കര്‍ശനമാക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ നിബന്ധനകള്‍ നടപ്പാക്കുന്നതിലാണ് ശ്രദ്ധയെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ആഴ്ചാവസാനത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനമാകുമെന്ന് തന്നെയാണ് മന്ത്രിമാരെ ഉദ്ധരിച്ച് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. 

ആഴ്ചാവസാനത്തോടെ കൃത്യമായ വിവരങ്ങള്‍ കൈയിലെത്തും, അത് അനുസരിച്ചാകും മുന്നോട്ടുള്ള തീരുമാനം, റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വ്യായാമം ചെയ്യാനായി രണ്ട് പേര്‍ക്ക് കണ്ടുമുട്ടാനുള്ള അനുവാദം പോലും പുതിയ നയങ്ങളുടെ ഭാഗമായി നീക്കം ചെയ്‌തേക്കാം. ഇതിന് പുറമെ കൂടുതല്‍ ബിസിനസ്സുകള്‍ അടച്ചിടാനാണ് സര്‍ക്കാര്‍ നീക്കം. എസ്റ്റേറ്റ് ഏജന്റ്, ഔട്ട്‌ഡോര്‍ മാര്‍ക്കറ്റുകള്‍, മറ്റ് റീട്ടെയില്‍ വ്യവസായങ്ങള്‍ എന്നിവര്‍ക്ക് ഇത് തിരിച്ചടിയാകും. 

രണ്ട് മീറ്റര്‍ അകലം മൂന്ന് മീറ്ററായി വര്‍ദ്ധിപ്പിക്കാനാണ് ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിശദമായ വിവരങ്ങള്‍ ലഭിക്കാതെ കൂടുതല്‍ അടച്ചുപൂട്ടലുകള്‍ക്ക് തയ്യാറല്ലെന്നാണ് ബോറിസ് ജോണ്‍സന്റെ നിലപാട്. പൊതുജനങ്ങള്‍ വീടുകളില്‍ തുടരേണ്ടത് ഏറ്റവും അനിവാര്യമായ അവസ്ഥയിലാണെന്ന് പ്രധാനമന്ത്രി ക്യാബിനറ്റ് അംഗങ്ങളെ അറിയിച്ചു. അതേസമയം ചില മേഖലകളില്‍ എങ്കിലും ഇന്‍ഫെക്ഷന്‍ കുറയുന്നതാണ് മന്ത്രിമാര്‍ക്ക് പ്രതീക്ഷയേകുന്നത്. 

എന്നാല്‍ സര്‍ക്കാര്‍ കണക്കുകള്‍ക്ക് വിരുദ്ധമായി പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്കെങ്കിലും വൈറസ് പകര്‍ന്ന് കിട്ടുന്നുണ്ടെന്ന് ചില ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു. എന്തായാലും ഈ ആഴ്ച അവസാനിക്കുമ്പോള്‍ ഏത് തരത്തിലാകും ലോക്ക്ഡൗണ്‍ മുന്നോട്ട് പോകുകയെന്ന് വ്യക്തമാകും. 




കൂടുതല്‍വാര്‍ത്തകള്‍.