CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 19 Seconds Ago
Breaking Now

കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ പണം തീവ്രവാദപ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചത്, കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദമെന്ന് പി സി ജോര്‍ജ് എംഎല്‍എ

സ്വപ്ന സുരേഷ് അടക്കമുള്ളവരെ മുസ്ലീം തീവ്രവാദികള്‍ ഉപയോഗിക്കുകയായിരുന്നു.

സംസ്ഥാനത്ത് നടന്ന സ്വര്‍ണക്കടത്തിന്റെ പണം തീവ്രവാദപ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. സ്വര്‍ണക്കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദമാണെന്നും സ്വപ്ന സുരേഷിനെ അടക്കമുള്ളവരെ അവര്‍ ഉപയോഗിക്കുകയായിരുന്നെന്നും പിസി ജോര്‍ജ് പ്രമുഖ ചാനലില്‍ പറഞ്ഞു.

കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ പണം തീവ്രവാദപ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചത്. കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദമാണ്. സ്വപ്ന സുരേഷ് അടക്കമുള്ളവരെ മുസ്ലീം തീവ്രവാദികള്‍ ഉപയോഗിക്കുകയായിരുന്നു. അതിന് യുഎഇ കോണ്‍സുലേറ്റിന് ബന്ധമുണ്ട്. നിക്ഷ്പക്ഷമായി കേസ് അന്വേഷിച്ചാല്‍ എല്ലാവരും അകത്തുപോകും. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ ഒന്നും നടക്കില്ല. സ്വര്‍ണക്കടത്ത് പണം കേരളത്തില്‍ വിനിയോഗിച്ചിട്ടുണ്ട്. ഈ വിഷയങ്ങളൊന്നും പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിച്ചില്ല. ഇന്നത്തെ ചര്‍ച്ചയില്‍ പരാജയമായിരുന്നു. കേരളത്തിലെ മുസ്ലീങ്ങള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ അല്ല. തീവ്രവാദത്തെ മുസ്ലീംലീഗും പിന്തുണയ്ക്കില്ലെന്ന് എനിക്ക് അറിയാം. അവര്‍ക്ക് ഉറച്ച നിലപാടുണ്ട്. പക്ഷെ പറയാന്‍ കോണ്‍ഗ്രസിന് പേടിയാണ്. മുസ്ലീം പേര് പറഞ്ഞാല്‍ ലീഗ് പിണങ്ങുമോ എന്നാണ് കോണ്‍ഗ്രസിന്റെ ഭയം. നേപ്പാള്‍ അതിര്‍ത്തി വഴിയുള്ള സ്വര്‍ണകടത്ത് പണമുണ്ടാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ കേരളത്തില്‍ അത് തീവ്രവാദത്തിന് വേണ്ടിയാണ്ട്. രണ്ടിന്റെയും വ്യത്യാസം കാണാതിരിക്കരുത്. ഞാനായത് കൊണ്ടാണ് ഈ സത്യം വിളിച്ച് പറയുന്നത്, പിസി ജോര്‍ജ് പറഞ്ഞു




കൂടുതല്‍വാര്‍ത്തകള്‍.