CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 45 Minutes 52 Seconds Ago
Breaking Now

പ്രതിഭ എംഎല്‍എയെ ഒഴിവാക്കി പുലിവാലു പിടിച്ച് സിപിഐഎം ; ഒടുവില്‍ എംഎല്‍എയുടെ പടം കൂടി ചേര്‍ത്ത് വിവാദം ഒഴിവാക്കി

കായംകുളത്ത് സി.പി.എമ്മില്‍ വീണ്ടും വിഭാഗീയതയെന്ന ആക്ഷേപം ഉയരുന്നു.

ഇന്ന് നടക്കാനിരിക്കുന്ന മുട്ടേല്‍ പാലം ഉദ്ഘാടനത്തിന് മുന്നോടിയായി സി.പി.ഐ(എം) കായംകുളം ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് വിവാദമായി. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും അഭിവാദ്യമര്‍പ്പിച്ച് ഇട്ട പോസ്റ്ററില്‍ സ്ഥലം എം എല്‍ എയുടെ ഫോട്ടോ മാത്രമില്ല. ഇതോടെ, കായംകുളത്ത് സി.പി.എമ്മില്‍ വീണ്ടും വിഭാഗീയതയെന്ന ആക്ഷേപം ഉയരുന്നു.

സി.പി.ഐ(എം) പങ്കുവെച്ച പോസ്റ്റില്‍ സ്ഥലം എം.എല്‍.എ യു പ്രതിഭയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഏരിയാ കമ്മറ്റിയുടെ പേജില്‍ പ്രതിഭയെ അനുകൂലിക്കുന്നവര്‍ പ്രതിഷേധം അറിയിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ പഴയ പോസ്റ്റര്‍ പിന്‍വലിച്ച് പോസ്റ്ററിനു താഴെ മൂലയ്ക്ക് പ്രതിഭയെ കൂടി ഉള്‍പ്പെടുത്തി സി.പി.ഐ(എം) പുതിയ പോസ്റ്റര്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

എട്ടു കോടി രൂപ ചിലവില്‍ നിര്‍മിച്ച പാലം ഇന്ന് വൈകിട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് മുട്ടേല്‍ പാലം.

 




കൂടുതല്‍വാര്‍ത്തകള്‍.