CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 59 Minutes 5 Seconds Ago
Breaking Now

സഹാറ മരൂഭൂമി മഞ്ഞ് പുതച്ചു! സൗദി അറേബ്യയിലും മഞ്ഞുവീഴ്ച; താപനില -2 സെല്‍ഷ്യസായി താഴ്ന്നു; ലോകത്തിന്റെ കാലാവസ്ഥയ്ക്ക് ഇതെന്ത് പറ്റി?

നോര്‍ത്തേണ്‍ ആഫ്രിക്കയുടെ ഭൂരിഭാഗം മേഖലയും അടങ്ങുന്ന സഹാറ മരുഭൂമിയുടെ താപനില കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്

ജനുവരി മാസത്തില്‍ മഞ്ഞും, ഐസും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിവ് കാഴ്ചയാണ്. എന്നാല്‍ ആഫ്രിക്കന്‍ മരുഭൂമിയിലും, മിഡില്‍ ഈസ്റ്റിലെ മരുഭൂമികളിലും ഇത് പതിവ് കാര്യമല്ല. ഇക്കുറി സഹാറ മരുഭൂമിയില്‍ മഞ്ഞ് പെയ്തതാണ് കാലാവസ്ഥാ നിരീക്ഷകരെ അമ്പരപ്പിക്കുന്നത്. സൗദി അറേബ്യയിലെ താപനില -2 സെല്‍ഷ്യസായി താഴുന്നതും കണ്ടു. 

സൗദി അറേബ്യയിലെ മരുഭൂമി മഞ്ഞുപുതച്ച് കിടക്കുന്ന കാഴ്ച ആസ്വദിക്കാന്‍ പ്രദേശവാസികളും, വിദേശികളും ഒരു പോലെ അസീര്‍ മേഖലയിലെ മരുഭൂമിയിലെത്തിയെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. അള്‍ജീരിയന്‍ മരുഭൂമിയിലും മഞ്ഞ് കണങ്ങള്‍ രൂപംകൊണ്ടു. ഇവിടെ താപനില -3 സെല്‍ഷ്യസായി താഴ്ന്നു. 

നോര്‍ത്തേണ്‍ ആഫ്രിക്കയുടെ ഭൂരിഭാഗം മേഖലയും അടങ്ങുന്ന സഹാറ മരുഭൂമിയുടെ താപനില കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. കഴിഞ്ഞ നൂറുകണക്കിന് വര്‍ഷങ്ങളായി ഈ മാറ്റം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ ഉണങ്ങിവരണ്ട് നില്‍ക്കുന്ന മരുഭൂമി ഏകദേശം 15,000 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പച്ചപ്പ് പുതയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സൗദി അറേബ്യയിലെ അസീര്‍ മേഖലയില്‍ താപനില ഫ്രീസിംഗ് നിലയിലേക്ക് താഴ്ന്നിട്ട് അര നൂറ്റാണ്ട് പിന്നിടുകയാണ്. താപനില -2 സെല്‍ഷ്യസിലേക്ക് താഴ്ന്നപ്പോള്‍ ചുറ്റും നിറഞ്ഞ മഞ്ഞില്‍ നില്‍ക്കുന്ന ഒട്ടകങ്ങളുടെ അപൂര്‍വ്വ കാഴ്ചയും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.