CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 53 Minutes 38 Seconds Ago
Breaking Now

താണ്ഡവ് വെബ്‌സീരിസ് വിവാദം ; കരീനയുടെ വസതിക്ക് പൊലീസ് കാവല്‍

സെയ്ഫ് അലി ഖാന്‍ നായകനായ  'താണ്ഡവ്' എന്ന വെബ്‌സീരീസ്  സംബന്ധിച്ച്  വിവാദം കനക്കുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് താരത്തിന്റെ ഭാര്യയും നടിയുമായ കരീന കപൂറിന്റെ വസതിയ്ക്കു മുമ്പില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

അതെ സമയം വെബ് സീരീസിന്റെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ പൊലീസ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. ലക്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തിലാണ് വെബ് സീരീസിന്റെ അവതരണമെന്ന് വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.