CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 41 Seconds Ago
Breaking Now

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല, ആരെന്ന് എംഎല്‍എമാരോട് ആലോചിച്ച് തീരുമാനിക്കും ; ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആര്‍ക്കും സീറ്റില്ലെന്നും താരിഖ് അന്‍വര്‍

വിജയ സാധ്യത നോക്കിയേ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കു, താരിഖ് അന്‍വര്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആര്‍ക്കും സീറ്റു നല്‍കില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്ന ഘട്ടത്തില്‍ പുതിയ അധ്യക്ഷനെ കുറിച്ച് ആലോചിക്കും. കെ വി തോമസ് പാര്‍ട്ടി വിടുമെന്ന് കരുതുന്നില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന പ്രചാരണം തള്ളിയിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.

തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരോട് ആലോചിച്ച ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ. വിജയ സാധ്യത നോക്കിയേ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കു, താരിഖ് അന്‍വര്‍ പറഞ്ഞു.

കെ വി തോമസ് പാര്‍ട്ടി വിടുമെന്നത് അഭ്യൂഹം മാത്രമാണ്. പാര്‍ട്ടിയിലെ ഏറ്റവും വിശ്വസ്തനായ പോരാളിയാണ് അദ്ദേഹം. അദ്ദേഹത്തിനെയാണ് പാര്‍ട്ടി വിടാനാവുകയെന്നും താരിഖ് അന്‍വര്‍ ചോദിച്ചു




കൂടുതല്‍വാര്‍ത്തകള്‍.