CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 52 Minutes 55 Seconds Ago
Breaking Now

26 കാരിയെ കാട്ടാന ചവിട്ടികൊലപ്പെടുത്തിയ സംഭവം ; റിസോര്‍ട്ടില്‍ ആവശ്യത്തിന് സുരക്ഷയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്

മേപ്പാടി എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. ഈ റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് സംശയിക്കുന്നതായും വകുപ്പ് കൂട്ടിച്ചേര്‍ത്തു.

26കാരിയായ ഷഹാനയുടെ ദാരുണ വിയോഗത്തിന് പിന്നാല ചര്‍ച്ചയായി റിസോര്‍ട്ടിലെ സുരക്ഷാവീഴ്ചകള്‍. കഴിഞ്ഞ ദിവസമാണ് ഷഹാനയെ കാട്ടാന ചവിട്ടി കൊന്നത്. കണ്ണൂര്‍ ചേലേരി സ്വദേശിനിയാണ് ഷഹാന. കോഴിക്കോട് പേരാമ്പ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് കൊല്ലപ്പെട്ട ഷഹാന.

ഇപ്പോള്‍ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത് സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണെന്ന റിപ്പോര്‍ട്ടുകളാണ് വനംവകുപ്പ് നല്‍കുന്നത്. വനത്തില്‍ നിന്ന് 10 മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് ടെന്റുകള്‍ സ്ഥാപിച്ചിരുന്നത്. ടെന്റിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചിട്ടില്ലെന്നും വനംവകുപ്പ് അറിയിക്കുന്നു. മേപ്പാടി എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. ഈ റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് സംശയിക്കുന്നതായും വകുപ്പ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹോംസ്റ്റേ ലൈസന്‍സ് ഉണ്ടെന്ന് റോസര്‍ട്ട് ഉടമ അജിനാസും പ്രതികരിച്ചു. ടെന്റിന് പ്രത്യേക ലൈസന്‍സ് നല്‍കുന്ന രീതിയില്ലെന്നും അജിനാസ് വാദിക്കുന്നുണ്ട്. യുവതി മരിച്ച സ്ഥലത്തെ കുറിച്ച് അജിനാസ് പറയുന്ന വസ്തുതകളില്‍ വനംവകുപ്പ് സംശയം പ്രകടിപ്പിച്ചു. യുവതി ശുചിമുറിയില്‍ പോയി വരുന്ന വഴിയില്‍ കാട്ടാനയെ കണ്ട് ഭയന്ന് വീഴുകയായിരുന്നു. അപ്പോഴാണ് ആക്രമണം നടന്നതെന്നാണ അജിനാസ് പറയുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അതേസമയം, വിനോദസഞ്ചാരി സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ് മരിച്ച ഷഹാന. സഹോദരങ്ങള്‍: ലുഖ്മാന്‍, ഹിലാല്‍, ഡോ. ദില്‍ഷാദ് ഷഹാന. വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ഷഹാന. രാത്രി എട്ടുമണിയോടെയാണ് ആനയുടെ ആക്രമണമുണ്ടായത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.