CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 35 Minutes 2 Seconds Ago
Breaking Now

സേവനം യുകെ 2021 ലെ കലണ്ടര്‍ സൗജന്യമായി യു കെ യിലെ ഗുരുവിശ്വാസികളിലേക്ക്

യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ സംഘടനയും ശിവഗിരി മഠത്തിന്റെ പോഷക സംഘടനയുമായ ഗുരുധര്‍മ്മ പ്രചരണസഭയുടെ യുകെയിലെ യൂണിറ്റ് സേവനം യുകെ 2021ലെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു.  യുകെയിലെയും കേരളത്തിലെയും  വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളും, മലയാള മാസം, രാഹുകാലം  തുടങ്ങിയവ  ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു സമ്പൂര്‍ണ്ണ കലണ്ടര്‍  മള്‍ട്ടി കളറിലാണ് അച്ചടിച്ചിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരിയുടെ  മാരകമായ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഈ  സമയത്തും യുകെയിലെ എല്ലാ ഗുരുവിശ്വാസികളുടെ വീടുകളിലും സൗജന്യമായി കലണ്ടര്‍ എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും  ഇനിയും കലണ്ടര്‍ കിട്ടാനുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സേവനം ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. 

https://www.sevanamuk.com/regitsration/

 

 




കൂടുതല്‍വാര്‍ത്തകള്‍.