CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 36 Minutes 56 Seconds Ago
Breaking Now

'ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട' ; ആ പോസ്റ്റിനെ പബ്ലിസിറ്റി സ്റ്റണ്ടായി വിമര്‍ശിച്ചു ; ഒടുവില്‍ നടി ആത്മഹത്യ ചെയ്തു

നടിയും കന്നഡ ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ മരിച്ച നിലയില്‍ കണ്ടെത്തി. മഗഡി റോഡിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ജയശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു ജയശ്രീ. സോഷ്യല്‍ മീഡിയ പേജുകളിലും താന്‍ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നു എന്ന തരത്തില്‍ താരം പോസ്റ്റുകള്‍ ഇടാറുണ്ട്.

'ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട' എന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23ന് ആയിരുന്നു ഈ പോസ്റ്റ് നടി പങ്കുവച്ചത്. ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

എന്നാല്‍ ഇതൊന്നും പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നതല്ല വിഷാദവുമായി പൊരുതാന്‍ സാധിക്കുന്നില്ല, അതിനാല്‍ മരണം മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞ് നടി ജൂലൈ 25ന് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.

വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്നും കുട്ടിക്കാലം മുതല്‍ വഞ്ചിക്കപ്പെട്ടിരുന്നതായും അതില്‍ നിന്നു പുറത്തുകടക്കാന്‍ സാധിച്ചിട്ടില്ലെന്നും ജയശ്രീ വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.