CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 33 Minutes 57 Seconds Ago
Breaking Now

സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആര്‍ക്കും കൊറോണവൈറസ് ബാധിക്കില്ലേ ?

സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആര്‍ക്കും കൊറോണവൈറസ് ബാധിച്ചിട്ടില്ലെന്ന വാദം ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചരിച്ചിരുന്നു. കൊറോണ വൈറസിന് ശരീരത്തില്‍ അതിജീവിക്കാന്‍ മൃഗക്കൊഴുപ്പ് വേണമെന്നും അതിനാല്‍ സസ്യാഹാരികള്‍ക്ക് കൊറോണ ബാധിച്ചിട്ടില്ലെന്നുമായിരുന്നു പ്രചാരണം. ഇത് തെറ്റാണെന്ന് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സസ്യാഹാരികള്‍ക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്റസ്ട്രിയല്‍ റിസേര്‍ച്ച് (സി.എസ്.ഐ.ആര്‍) നടത്തിയ പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് വാര്‍ത്ത. അതോടൊപ്പം സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും, എ അല്ലെങ്കില്‍ ഒ രക്ത ഗ്രൂപ്പ് ഉള്ളവര്‍ക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും പറയുന്നു. ഇതിനെ സാധൂകരിക്കുന്ന മറ്റ് പഠനങ്ങളും പ്രമുഖദേശീയ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. സസ്യാഹാരികള്‍ക്ക് മറ്റ് പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിയും.

സസ്യാധിഷ്ഠിത ഭക്ഷണ രീതിക്ക് കോവിഡിനെ തടയാന്‍ കഴിയില്ലെങ്കിലും തീവ്രത കുറയ്ക്കാനും പ്രതിരോധിക്കാനും സാധിക്കുമെന്നും പഠനം അഭിപ്രായപ്പെടുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.