CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 51 Seconds Ago
Breaking Now

രുചിയേറിയ ചിക്കന്‍ ന്യൂഡില്‍സ്

രുചിയേറിയ ചിക്കന്‍ ന്യൂഡില്‍സ് ഉണ്ടാക്കാം.

 

ചിക്കന്‍ ന്യൂഡില്‍സ്

 

ചേരുവകള്‍

 

1. ന്യൂഡില്‍സ് – 200 ഗ്രാം

2. ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍

3. ചെറിയ ഉള്ളി അരിഞ്ഞത് – 2 എണ്ണം

4. ക്യാരറ്റ് (നീളത്തില്‍ കനം കുറച്ചരിഞ്ഞത്) – ഒരെണ്ണം

5. ക്യാപ്‌സിക്കം (കനം കുറച്ചരിഞ്ഞത്) – ഒരെണ്ണം

6. ബീന്‍സ് (കനം കുറച്ചരിഞ്ഞത്) – 7 എണ്ണം

7. കാബേജ് (കനം കുറച്ചരിഞ്ഞത്) – 1/2 കപ്പ്

8. ചില്ലി സോസ് – 1 ടീസ്പൂണ്‍

9. സോയാസോസ് – 1 ടീസ്പൂണ്‍

10. ടൊമാറ്റോസോസ് – 1 ടീസ്പൂണ്‍

11. വെള്ള കുരുമുളക് പൊടി – 2 ടീസ്പൂണ്‍

12 ചിക്കന്‍ വേവിച്ച് നീളത്തില്‍ അരിഞ്ഞത് – 1/2 കപ്പ്

13. സ്പ്രിങ് ഒനിയന്‍ (കനം കുറച്ചരിഞ്ഞത്) – 4 എണ്ണം

14 അജിനോമോട്ടോ (ആവശ്യമെങ്കില്‍) – 1 നുള്ള്

15 ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

1. വെള്ളം തിളപ്പിച്ച ശേഷം ഉപ്പും ഒരു ടേബിള്‍ സ്പൂണ്‍ ഓയിലും ഒഴിച്ച് ന്യൂഡില്‍സിട്ട് പാകത്തിന് വേവിച്ചു കോരുക.

2. ഓരു പാനില്‍ 2 ടേബിള്‍ സ്പൂണ്‍ ഓയില്‍ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന കൊച്ചുള്ളി ചേര്‍ത്ത് 1/2 മിനിറ്റ് ഫ്രൈ ചെയ്യുക.

3ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്ത് മുക്കാല്‍ വേവ് ആകുമ്പോള്‍ ചില്ലി സോസ്,സോയാസോസ് ,ടൊമാറ്റോസോസ്, കുരുമുളക് എന്നിവ ചേര്‍ത്ത് ഇളക്കുക.

4. ഇതിലേയ്ക്ക് വേവിച്ച ന്യൂഡില്‍സ് ചേര്‍ക്കുക.

5. വേവിച്ച ചിക്കനും സ്പ്രിംങ് ഒനിയനും ഉപ്പും ചേര്‍ത്ത് ഇളക്കുക