CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 7 Minutes 40 Seconds Ago
Breaking Now

യുകെ മലയാളികളുടെ പിതാവ് നാട്ടില്‍ നിര്യാതനായി ; സംസ്‌കാരം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക്

യുകെ മലയാളികളായ ബാന്‍ബറിയില്‍ താമസിക്കുന്ന ബിനു കൊട്ടാരത്തിലിന്റെയും പോര്‍ട്‌സ്മൗത്തില്‍ താമസിക്കുന്ന ബിന്ദു ബൈജുവിന്റെയും പിതാവ് മുട്ടുചിറ കൊട്ടാരത്തില്‍ ജേക്കബ്ബ് മാത്യു (ചാക്കോച്ചന്‍), 83 വയസ്, മുന്‍ പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ) നിര്യാതനായി. മൃതദേഹം ഇന്ന് വൈകുന്നേരം നാലു മണിക്ക് മുട്ടുചിറയിലുള്ള വസതിയില്‍ കൊണ്ടുവരികയും തുടര്‍ന്ന് നാളെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വസതിയില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മുട്ടുചിറ ഹോളിഗോസ്റ്റ് ഫൊറാന പള്ളിയില്‍ നടത്തപ്പെടുന്നതാണ്. പരേതന്റ ഭാര്യ മേരിക്കുട്ടി തലയോലപ്പറമ്പ് വടക്കേ കൊല്ലം പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍ ; മാത്യു ജേക്കബ് (ബെന്നി- പിഡബ്ലുഡി ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍, സണ്ണി (യുഎസ്എ), ബിനു (ബാന്‍ബറി യുകെ), ടെസ്സി (സ്വിന്‍സര്‍ലന്‍ഡ്), ലിസി (മാഞ്ഞൂര്‍),ഗ്ലാഡിസ് (ചങ്ങാനാശ്ശേരി), ബിന്ദു (പോര്‍ട്‌സ്മൗത്ത് യുകെ)

മരുമക്കള്‍

ലിറ്റി തെക്കേക്കര (കോതമംഗലം), സുമോള്‍ ചൂരക്കാട്ട് (കുമാരനല്ലൂര്‍), യമുന തച്ചുതറ(ഇടപ്പള്ളി), ജിന്‍സണ്‍ പകലോമറ്റം(മേരികുളം), ജോബ് കാക്കശ്ശേരില്‍ (മാഞ്ഞൂര്‍) ഷാജന്‍ പുല്ലുകാട്ട് (ചങ്ങനാശേരി), ബൈജു തടത്തില്‍-ഊന്നുകല്‍

ശ്രീ ജേക്കബ്ബ് മാത്യു കൊട്ടാരത്തിലിന്റെ ആകസ്മികമായ വേര്‍പാടില്‍ യുകെയിലെ മുട്ടുചിറ സംഗമം ഇന്‍ യുകെ അനുശോചിച്ചു. സംഗമത്തെ പ്രതിനിധീകരിച്ചു സംഗമം രക്ഷാധികാരി റവ ഫാ വര്‍ഗ്ഗീസ് നടയ്ക്കല്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ലൈവ് ഉണ്ടായിരിക്കുന്നതാണ്

www.vsquaretv.com

 

വാര്‍ത്ത ; ജിജോ അരയത്ത്‌




കൂടുതല്‍വാര്‍ത്തകള്‍.