CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 43 Minutes 59 Seconds Ago
Breaking Now

ആഴക്കടല്‍ മത്സ്യബന്ധന വിവാദം; കെഎസ്‌ഐഎന്‍സിയും ഇഎംസിസിയും തമ്മിലുണ്ടാക്കിയ ധാരണപത്രം റദ്ദാക്കിയുള്ള ഉത്തരവ് ഉടന്‍

ധാരണപത്രം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രചാരണായുധമായി ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.

ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ വിവാദമായ ധാരണാപത്രം റദ്ദാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും. ഇഎംസിസി, കെഎസ്‌ഐഎന്‍സിയുമായി ഉണ്ടാക്കിയ ധാരണപത്രമാണ് റദ്ദാക്കുന്നത്. കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍ പ്രശാന്തിനെതിരായ അന്വേഷണത്തിനുള്ള ഉത്തരവും വൈകില്ല.അതേസമയം ധാരണപത്രം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രചാരണായുധമായി ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.

മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു വകുപ്പ്, മുഖ്യമന്ത്രി അറിയാതെ ധാരണാപത്രവുമായി മുന്നോട്ട് പോയതില്‍ അതൃപ്തിയുണ്ട്. 400 ട്രോളറുകളും അഞ്ച് മദര്‍ വെസ്സലുകളും നിര്‍മ്മിക്കാന്‍ ഇ.എം.സി.സിയുമായി കെഎസ്‌ഐഎന്‍സി ഉണ്ടാക്കിയ ധാരണപത്രം റദ്ദാക്കാനാണ് മുഖ്യമന്ത്രി ഇന്നലെ നിര്‍ദ്ദേശം നല്‍കിയത്. പ്രതിപക്ഷം രാഷ്ട്രീയ വിവാദമുണ്ടാക്കകയും സര്‍ക്കാര്‍ പ്രതിസന്ധിയിലാവുകയു ചെയ്ത പശ്ചാത്തലത്തിലായിരിന്നു തീരുമാനം. ധാരണപത്രം റദ്ദാക്കിയുള്ള സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും.ധാരണപത്രം റദ്ദാക്കാനുള്ള നടപടികള്‍ കെഎസ്‌ഐഎന്‍സിയും പൂര്‍ത്തികരിച്ച് വരുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രതിപക്ഷം വിവാദമുണ്ടാക്കുന്നെന്നാണ് സര്‍ക്കാര്‍ നിലപാട്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ധാരണപത്രവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്ത് വന്നതിലും സര്‍ക്കാരിന് സംശയമുണ്ട്. കെഎസ്‌ഐഎന്‍സി എംഡി എന്‍ പ്രശാന്തിലേക്കാണ് സര്‍ക്കാര്‍ സംശയമുന നീട്ടുന്നത്.ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനവും ഉടന്‍ ഉണ്ടാകും.അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രശാന്തിനെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.അതേസമയം സര്‍ക്കാര്‍ ധാരണപത്രം റദ്ദാക്കുന്നത് തങ്ങളുടെ വിജയമായി ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.സര്‍ക്കാരിന്റെ കൊള്ള പുറത്ത് കൊണ്ട് വന്നപ്പോള്‍ ധാരണപത്രം റദ്ദാക്കി തടിയൂരാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണം ശക്തമാക്കാനാണ് നീക്കം.

അതേസമയം, ആഴക്കടല്‍ മത്സ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി കൊടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കെഎസ്‌ഐഎന്‍സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

 




കൂടുതല്‍വാര്‍ത്തകള്‍.